കാസര്‍കോട്ട് നിരോധനാജ്ഞ നവംബര്‍ 15 വരെ നീട്ടി
Oct 31, 2020, 16:07 IST
കാസര്‍കോട്: (www.kasargodvartha.com 31.10.2020) കോവിഡ് മാഹമാരി പിടിമുറിക്കിയ സാഹചര്യത്തില്‍ കാസര്‍കോട് വിണ്ടും നിരോധനാജ്ഞ 2020 നവംബര്‍ 15 അര്‍ധരാത്രി 12 മണി വരെ നീട്ടി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു ഉത്തരവ് പുറപ്പെടുവിച്ചു. ജില്ലയിലെ മഞ്ചേശ്വരം, കുമ്പള, ബദിയഡുക്ക, കാസര്‍കോട്, വിദ്യാനഗര്‍, മേല്‍പറമ്പ, ബേക്കല്‍, ഹോസ്ദുര്‍ഗ്, നീലേശ്വരം, ചന്തേര എന്നീ പൊലീസ് സേ്റ്റഷന്‍ പരിധികളിലും പരപ്പ, ഒടയംചാല്‍, പനത്തടി എന്നി ടൗണ്‍ പരിധികളിലും കാസര്‍കോട് ജില്ല മജിസ്ട്രേറ്റ് കൂടിയായ കളക്ടറുടെ സി ആര്‍ പി സി 144 പ്രകാരമുള്ള നിരോധനാജ്ഞ ഉത്തരവില്‍ പറയുന്നു. നേരത്തെ പ്രഖ്യാപിച്ച നിരോധനാജ്ഞയുടെ കാലവധി ശനിയാഴ്ച അര്‍ദ്ധരാത്രി അവസാനിക്കാനിരിക്കെയാണ് പുതിയ തിരുമാനം.
Keywords: News, Kasaragod, Kerala, under section 144, Police, COVID-19, District Collector, Top-Headlines, Extended, Section 144 extended in Kasaragod till november 15.