city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ട് നിരോധനാജ്ഞ വീണ്ടും നീട്ടി

കാസർകോട്: (www.kasargodvarha.com 16.10.2020) ജില്ലയിൽ കോവിഡ് രോഗവ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ 1973 ലെ ക്രിമിനൽ നടപടിച്ചട്ടം 144 പ്രകാരം ജില്ലാ കളക്ടർ ഡോ ഡി സജിത് ബാബു ഒക്ടോബർ 23 ന് രാത്രി 12 മണി വരെ നിരോധനാജ്ഞ നീട്ടി. മഞ്ചേശ്വരം, കുമ്പള, ബദിയടുക്ക, കാസർകോട്, വിദ്യാനഗർ, മേൽപറമ്പ, ബേക്കൽ, ഹൊസ്ദുർഗ്, നീലേശ്വരം, ചന്തേര പോലീസ് സ്റ്റേഷൻ പരിധികളിലും പരപ്പ, ഒടയഞ്ചാൽ പനത്തടി ടൗണുകളുടെ പരിധിയിലുമാണ് നിരോധനാജ്ഞ ഈ പ്രദേശങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ ആളുകൾ കൂട്ടം കൂടുന്നത് നിരോധിച്ചു. 


കാസർകോട്ട് നിരോധനാജ്ഞ വീണ്ടും നീട്ടി

ജില്ലയിലെ മുഴുവൻ ജനങ്ങളും ശാരീരിക അകലം പാലിക്കുകയും സോപ്പ് / സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കുകയും മുഖാവരണം (മാസ്ക്) ശരിയായ രീതിയിൽ ധരിക്കുകയും കോവി ഡ് നിർവ്യാപന മാനദണ്ഡങ്ങൾ പാലിക്കുകയും വേണം. വിവാഹത്തിൽ പരമാവധി അൻപതുപേർക്കും മരണം, മരണാനന്തര ചടങ്ങുകളിൽ പരമാവധി 20 പേർക്കും പങ്കെടുക്കാം.

Keywords:  Kerala, News, Kasaragod, Top-Headlines, Under section 144, COVID-19, Corona, District Collector, Section 144  again extended in Kasargod.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia