കടലാക്രമണം: മത്സ്യതൊഴിലാളികൾ അടക്കമുള്ള തീരദേശ നിവാസികൾക്ക് ആനുകൂല്യങ്ങൾ പ്രഖ്യാപിക്കണം: എൻ എ നെല്ലിക്കുന്ന്
May 15, 2021, 23:15 IST
കാസർകോട്: (www.kasargodvartha.com 15.05.2021) രൂക്ഷമായ കടലാക്രമണത്തെത്തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലും ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾ അടക്കമുള്ള തീരദേശവാസികൾക്ക് എല്ലാവിധ ആനുകൂല്യങ്ങളും പ്രഖ്യാപിക്കണമെന്ന് നിയുക്ത എം എൽ എ, എൻ എ നെല്ലിക്കുന്ന് ആവശ്യപ്പെട്ടു.
ശക്തമായ കടൽക്ഷോഭത്തിൽ പൂർണമായും ഭാഗികമായും നിരവധി വീടുകൾ തകർന്നിട്ടുണ്ട്. സ്വന്തം വീടുകളിൽ താമസിക്കാൻ കഴിയാത്ത ദുർവിധിയാണ് പെട്ടെന്ന് ഇവർക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. അത്തരക്കാരുടെ സങ്കടങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ സാധിക്കുകയില്ല. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്യാമ്പുകളിൽ കഴിയാൻ ആളുകൾക്ക് വൈമനസ്യം ഉണ്ട്. താത്കാലിക വീടുകളിൽ മാറിത്താമസിക്കാൻ ആഗ്രഹിക്കുന്ന അത്തരക്കാർക്ക് സാമ്പത്തിക സഹായം അനുവദിക്കേണ്ടതാണ്.
ജീവിതമാർഗം ഇല്ലാതായി പലരും പട്ടിണിയിലേക്ക് തള്ളപ്പെട്ടിരിക്കുകയാണ്. ഇവർക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ ഉടൻ വിതരണം ചെയ്യണമെന്നും എൻ എ നെല്ലിക്കുന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു.
Keywords: Kerala, News, Kasaragod, Top-Headlines, N.A.Nellikunnu, MLA, Rain, Fishermen, Sea, House, Tauktae-Cyclone, Government, COVID-19, Corona, Coastal Region, Sea turbulence: Benefits should be declared to coastal residents, including fishermen: NA Nellikunnu.
< !- START disable copy paste -->