city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പൗരത്വ ഭേദഗതിക്കെതിരെ എസ് ഡി പി ഐയുടെ 'കേരളം രാജ്ഭവനിലേക്ക്-സിറ്റിസണ്‍സ് മാര്‍ച്ച്' ജനുവരി 17ന് കാസര്‍കോട് നിന്നും ആരംഭിക്കും

കാസര്‍കോട്: (www.kasargodvartha.com 10.01.2020) പൗരത്വ നിയമ ഭേദഗതിക്കും, എന്‍ ആര്‍ സിക്കുമെതിരെ നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി എസ് ഡി പി ഐ സംസ്ഥാന കമ്മിറ്റി 'കേരളം രാജ്ഭവനിലേക്ക്- സിറ്റിസണ്‍സ് മാര്‍ച്ച് ' എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ച് ഫെബ്രുവരി ഒന്നാം തീയ്യതി തിരുവനന്തപുരത്ത് രാജ് ഭവനിലേക്ക് നടത്തുന്ന മാര്‍ച്ച് ജനുവരി 17 ന് കാസര്‍കോട് നിന്ന് ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ജനുവരി 17 ന് വെകുന്നേരം നാലു മണിക്ക് കാസര്‍കോട് മുന്‍സിപ്പല്‍ ഓഫീസ് പരിസരത്ത് (പുലിക്കുന്ന്) നിന്ന് ആരംഭിക്കുന്ന ബഹുജന റാലി നായന്മാര്‍മൂലയില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ എസ് ഡി പി ഐ ദേശീയ-സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും. ഇതിന്റെ പ്രചരണാര്‍ത്ഥം ജനുവരി 13 മുതല്‍ 15 വരെ മണ്ഡലം തല ജാഥ സംഘടിപ്പിക്കുമെന്നും വിവിധ കേന്ദ്രങ്ങളില്‍ തെരുവ് നാടകങ്ങളും, ഗൃഹ സമ്പര്‍ക്കവും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യ രാജ്യത്തെ ഫാസിസ്റ്റ് ഭരണകൂടം ഭരണഘടനാ വിരുദ്ധമായി ചുട്ടെടുത്ത പൗരത്വ നിയമഭേദഗതിക്കും, എന്‍ ആര്‍ സി, എന്‍ പി ആര്‍ എന്നിവയ്ക്കുമെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങള്‍ അലയടിച്ചു കൊണ്ടിരിക്കുകയാണ്. ഭരണഘടനയുടെ പതിനാലാം അനുഛേദം ജനങ്ങള്‍ക്ക് നല്‍കുന്ന തുല്യനീതിക്കും, തുല്യതയ്ക്കുമെതിരാണ് ഈ നിയമം. ഇത് രാജ്യത്തെ വംശീയമായി വിഭജിച്ച് ഹിന്ദുത്വ അജണ്ട നടപ്പാക്കാനും അതിലൂടെ ഹിന്ദുത്വ രാജ്യം സ്ഥാപിക്കുന്നതിനുള്ള സംഘ് പരിവാരിന്റെ ഗൂഢപദ്ധതികളാണ്. ആര്‍ എസ് എസ് ദുശക്തികള്‍ക്ക് എതിര് നില്‍ക്കുന്നവരേയും ശത്രുവായി പ്രഖ്യാപിക്കപ്പെട്ടവരേയും നാടുകടത്താനുമുള്ള ഗൂഢപദ്ധതിയാണ് ഈ നിയമമെന്നും എസ് ഡി പി ഐ നേതാക്കള്‍ പറഞ്ഞു.

വംശീയമായി ചേരി തിരിച്ച് ന്യൂനപക്ഷങ്ങള്‍ക്കെതിരെ കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിലധികമായി ആര്‍ എസ് എസ് നടത്തിക്കൊണ്ടിരിക്കുന്ന വംശഹത്യകളിലും, കലാപങ്ങളിലും, കൂട്ടക്കൊലകളിലും, പശു ഭീകരതകളിലും പാലിച്ച മൗനത്തിന്റെ അനന്തര ഫലമാണ് ഈ നിയമം. ഇതിനെതിരെ ജനാതിപത്യ മതേതര വിശ്വാസിക ശക്തമായി രംഗത്ത് വന്ന് രാജ്യത്തെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തെ അടിസ്ഥാന വിഭാഗങ്ങളുടെ രാഷ്ട്രീയ ശാക്തീകരണത്തിനും ജനാധിപത്യ മതേതര മൂല്യങ്ങള്‍ സംരക്ഷിച്ച് സമാധന പൂര്‍ണവും ഭയരഹിതവുമായ സമൂഹത്തിന്റെ സൃഷ്ടിപ്പിന് രാജ്യത്താകമാനം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമായ എസ് ഡി പി ഐ നടത്തുന്ന ബഹുജന പ്രക്ഷോഭത്തില്‍ ജനാതിപത്യ മതേതര മൂല്യങ്ങളും സമാധനവും നിലനില്‍ക്കണമെന്നാഗ്രഹിക്കുന്ന എല്ലാവരും പങ്കെടുക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ എസ് ഡി പി ഐ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, ജില്ലാ ജനറല്‍ സെക്രട്ടറി ഖാദര്‍ അറഫ, കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി അബ്ദുല്‍ ഗഫൂര്‍ പി എ എന്നിവര്‍ സംബന്ധിച്ചു.

പൗരത്വ ഭേദഗതിക്കെതിരെ എസ് ഡി പി ഐയുടെ 'കേരളം രാജ്ഭവനിലേക്ക്-സിറ്റിസണ്‍സ് മാര്‍ച്ച്' ജനുവരി 17ന് കാസര്‍കോട് നിന്നും ആരംഭിക്കും


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kasaragod, Kerala, news, SDPI, March, Top-Headlines, Press meet, SDPI march against CAA will be start on Jan 17
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia