പട്ടികജാതി ക്ഷേമ വികസന ഫണ്ട് പാഴായതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം: കേരള ദളിത് ഫെഡറേഷന്‍
Jun 2, 2017, 07:55 IST
കോഴിക്കോട്: (www.kasargodvartha.com 02.06.2017) ഒമ്പതാം പഞ്ചവത്സര പദ്ധതി വരെയുളള 20 വര്‍ഷക്കാലയളവില്‍ പട്ടികജാതി വിഭാഗങ്ങളുടെ ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വകയിരുത്തിയ 5000 കോടിയിലധികം രൂപ പാഴാക്കികളഞ്ഞതിനെ കൂറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കേരള ദളിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍. പട്ടിക വിഭാഗങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി കഴിഞ്ഞ ബജറ്റില്‍ വകയിരുത്തിയ 525 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മാത്രം പാഴാക്കിയത്.
ചികിത്സാ സഹായത്തിനും മറ്റുമായുള്ള പതിനായിരക്കണക്കിന് അപേക്ഷകള്‍ സെക്രട്ടേറിയറ്റിലൂം പട്ടികജാതി വികസന ഡയറക്ടറേറ്റിലും കെട്ടിക്കിടക്കുകയാണ്. ജനകീയാസൂത്രണം ആരംഭിച്ചത് മുതല്‍ പട്ടികജാതി വിഭാഗത്തിനുള്ള തുക പട്ടികജാതി വികസന വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുമായാണ് സര്‍ക്കാര്‍ നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പട്ടികജാതി വികസന വകുപ്പിന് ലഭിച്ചതിന്റെ 83 ശതമാനം മാത്രമാണ് ചെലവഴിച്ചത്.
പട്ടികജാതി വികസന വകുപ്പ് 216 കോടി രൂപയും തദ്ദേശ സ്വയംഭരണ വകുപ്പ് 309 കോടി രൂപയൂം പാഴാക്കി. ഫണ്ട് വകമാറ്റി ചെലവഴിക്കുന്നതൂം ദുര്‍വിനിയോഗം ചെയ്യുന്നതും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സ്ഥിതിക്ക് ഉടന്‍ മാറ്റമുണ്ടാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ കെഡിഎഫ് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ടി പി ഭാസ് കരന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് പി ടി ജനാര്‍ദനന്‍, കെഡിവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ദേവദാസ് കുതിരാടം എന്നിവരും പങ്കെടുത്തു.

Also Read:
ചേരി സന്ദര്‍ശനവും ദളിതർക്കൊപ്പം പ്രഭാത ഭക്ഷണവും; ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ഞായറാഴ്ച തിരുവനന്തപുരത്ത്
Keywords: SC/ST fund laps; Kerala Dalit federation demands judicial enquiry, Kozhikode, news, Budget, Treatment, Press meet, Top-Headlines, Kerala.