കോഴിക്കോട്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി; കാസര്‍കോട് സ്വദേശി പിടിയില്‍
Jul 14, 2017, 12:18 IST
കോഴിക്കോട്: (www.kasargodvartha.com 14.07.2017) കോഴിക്കോട് കുന്ദമംഗലത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്വദേശിയെ പോലീസ് പിടികൂടി. വയനാട് സ്വദേശിയും മടവൂര്‍ നരിക്കുനി സി.എം സെന്റര്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അബ്ദുല്‍ മാജിദ് (13) ആണ് കൊല്ലപ്പെട്ടത്. കാസര്‍കോട് സ്വദേശി ഷംസുദ്ദീനെയാണ് പോലീസ് പിടികൂടിയത്.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ പ്രതി കുട്ടിയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. സ്‌കൂളിനു സമീപത്തുതന്നെ താമസിച്ചു വരികയായിരുന്നു ഷംസുദ്ദീന്‍. സ്‌കൂളിലെ അധ്യാപകരും നാട്ടുകാരും ചേര്‍ന്നാണ് പ്രതിയെ പിടികൂടി പൊലീസിലേല്‍പിച്ചത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
വയനാട് മാനന്തവാടി കാരക്കാമല മമ്മുട്ടിയുടെ മകനാണ് കൊല്ലപ്പെട്ട മാജിദ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Murder, news, Top-Headlines, school, Student, School student killed; kasaragod native held