city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Accident | വീണ്ടും സ്‌കൂൾ വാഹനാപകടം; ബസ് മൈതാനത്ത് മറിഞ്ഞ് വീണു; ഡ്രൈവർക്ക് പരുക്ക്

ചൗക്കി: (KasargodVartha) സ്‌കൂൾ ബസ് മൈതാനത്ത് മറിഞ്ഞ് വീണ് ഡ്രൈവർക്ക് പരുക്കേറ്റു. ബുധനാഴ്ച വൈകീട്ടോടെ പെരിയടുക്ക എംപി ഇന്റർനാഷണൽ സ്കൂളിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ഡ്രൈവർ അശ്‌റഫ് മാങ്ങാട് എന്നയാൾക്ക് പരുക്കേറ്റു. ഇയാൾ കാസർകോട്ടെ ആശുപത്രിയിൽ ചികിത്സയിലാണ്.

Accident | വീണ്ടും സ്‌കൂൾ വാഹനാപകടം; ബസ് മൈതാനത്ത് മറിഞ്ഞ് വീണു; ഡ്രൈവർക്ക് പരുക്ക്

വിദ്യാർഥികളെ കയറ്റുന്നതിന് മുമ്പാണ് അപകടമെന്നതിനാൽ വലിയ ദുരന്തം ഒഴിവായി. സ്‌കൂൾ വളപ്പിനകത്ത് തന്നെ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുവീഴുകയായിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ നിർത്തിയിട്ടിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

ബുധനാഴ്ച രാവിലെ മാന്യ കുഞ്ചാറിൽ സ്‌കൂൾ വാൻ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 12 വിദ്യാർഥികൾക്കും ഡ്രൈവർക്കും പരുക്കേറ്റിരുന്നു. കോളിയടുക്കം അപ്‌സര ഇൻഗ്ലീഷ് മീഡിയം സ്‌കൂളിന്റെ വാഹനമാണ് അപകടത്തിൽ പെട്ടത്. സ്‌കൂളിലേക്ക് കുട്ടികളെയും കൊണ്ട് പോകുന്നതിനിടെ നിയന്ത്രണം നഷ്ടമായി റോഡരികിലെ മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.


Keywords: Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Chowki, Accident, School Bus, Overturned, School bus overturned on ground. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia