city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Allegation | കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെകന്‍ഡറി സ്‌കൂളിന്റെ പിറക് വശം കാട് മൂടികിടക്കുന്ന അവസ്ഥയിൽ; വിദ്യാര്‍ഥികള്‍ക്ക് ഭീഷണി; ലഹരിക്കടത്ത് സംഘങ്ങളും താവളമാക്കിയതായും ആരോപണം

കാസര്‍കോട്: (KasargodVartha) കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെകന്‍ഡറി സ്‌കൂളിന്റെ പിറക് വശം കാട് മൂടിക്കിടക്കുന്നത് വിദ്യാര്‍ഥികള്‍ക്ക് ഭീഷണിയായി. ഇഴജന്തുക്കളും മറ്റും ക്ലാസ് മുറിയിലേക്ക് കടന്നുവരാനുള്ള സാധ്യതയും നില നില്‍ക്കുണ്ട്. വിദ്യാര്‍ഥികളുടെ ജീവന്‍ വെച്ചാണ് പന്താടുന്നതെന്നും കാടുമൂടിയ ഈ ഭാഗത്ത് ലഹരി സംഘങ്ങളും താവളമാക്കിയിട്ടുണ്ടെന്നും പരിസരവാസികള്‍ പറയുന്നു.
  
Allegation | കാസര്‍കോട് ഗവണ്‍മെന്റ് ഹയര്‍സെകന്‍ഡറി സ്‌കൂളിന്റെ പിറക് വശം കാട് മൂടികിടക്കുന്ന അവസ്ഥയിൽ; വിദ്യാര്‍ഥികള്‍ക്ക് ഭീഷണി; ലഹരിക്കടത്ത് സംഘങ്ങളും താവളമാക്കിയതായും ആരോപണം



കാടുകള്‍ വെട്ടിത്തെളിച്ച് ഈ ഭാഗം മനോഹരമാക്കാന്‍ സ്‌കൂള്‍ അധികൃതരോ മുന്‍സിപാലിറ്റിയോ ഒരു നടപടിയും സ്വീകരിക്കുന്നില്ല. രാത്രിയായാല്‍ പ്രകൃതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇവിടെ ആളുകളെത്തുന്നുണ്ടെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. പൊതുജനങ്ങള്‍ക്കും പരിസരത്തെ കുടുംബങ്ങള്‍ക്കും ഇവരുടെ പ്രവര്‍ത്തനം ശല്യമായി തീര്‍ന്നിട്ടുണ്ട്.

കഞ്ചാവ് ഉപയോഗിക്കാനും വില്‍പനക്കും കാടുമൂടിയ ഈ പ്രദേശം സൗകര്യപ്രദമാണെന്നും ഇതുകൂടാതെ പെണ്‍കുട്ടികളടക്കം യൂനിഫോം മാറാനും ഈ സ്ഥലത്തെ ഉപയോഗിക്കുന്നെന്ന ആരോപണവും നാട്ടുകാർ ഉന്നയിക്കുന്നു. കാട് വെട്ടിത്തളിക്കണമെന്ന് പരിസരവാസികള്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും ഇതുവരെ പരിഗണിച്ചിട്ടില്ല.

ഇവിടെ നിന്നും ആറ് പെരുംപാമ്പിനെയാണ് അടുത്തിടെ പിടികൂടിയതെന്ന് പ്രദേശവാസികളിലൊരാൾ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ക്ലാസ് കട്ട് ചെയ്യുന്ന കുട്ടികള്‍ ഇടയ്ക്കിടെ ഒളിച്ചിരിക്കാന്‍ ഉപയോഗിക്കുന്നതും ഈ കാട് പ്രദേശത്തെയാണ്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പിടിഎയും സ്‌കൂള്‍ അധികൃതരും നടപടിയെടുക്കാൻ തയ്യാറാകണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

ഒരു വര്‍ഷം മുമ്പ് ഒരു സര്‍കാര്‍ സ്‌കൂളില്‍ പാമ്പ് കടിയേറ്റ് ഒരു കുട്ടി മരിച്ചതിന് ശേഷം ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അതൊന്നും ഇവിടെ പാലിക്കപ്പെടുന്നില്ലെന്നതും മറ്റൊരു വസ്‌തുതയാണ്‌.

Keywords: News, Malayalam News, News, Kasaragod News, Government Higher Secondary School, Forest like atmosphere behind Kasaragod Government Higher Secondary School; School authorities are not ready to take action.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia