പള്ളിപ്പറമ്പില്‍ നിന്നും മോഷണം പോയ ചന്ദന മരത്തിന്റെ ഭാഗങ്ങള്‍ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി
Oct 22, 2020, 12:50 IST
ബാവിക്കര: (www.kasargodvartha.com 22.10.2020) ബാവിക്കര ജുമാ മസ്ജിദ് ഖബർസ്ഥാൻ പറമ്പിൽ നിന്ന് മോഷണം പോയ 18 കിലോയോളം ചന്ദന മരത്തിന്റെ ഭാഗങ്ങൾ കണ്ടെത്തി. ചന്ദന മരത്തെ കഷണങ്ങളാക്കി വിൽപ്പന നടത്തുന്നതിനായി ചെത്തി മിനുക്കിയ തടികൾ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്യത്തിലാണ് കണ്ടെടുത്തത്.
കാസർകോട് ഫോറസ്റ്റ് റേഞ്ച് സ്വമേധയാ കേസെടുത്ത് അന്വേഷണം നടത്തി വരികയായിരുന്നു. അന്വേഷണം ഊർജിതമാക്കിയതിന്റെ അടിസ്ഥാനത്തിൽ പിടിക്കപ്പെടുമെന്ന സാഹചര്യത്തിൽ ചന്ദനത്തടികൾ പള്ളിപ്പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.
കാസർകോട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ എൻ അനിൽ കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ എൻ രമേശൻ, രാജു എം പി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഉമർ ഫാറൂഖ് കെ എം, ഖമറുന്നിസ എ എ, രാജേഷ് സി, ഡ്രൈവർമാരായ രാഹുൽ കെ, വിജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചിരുന്നത്.
Keywords: Thief, Thieves, Masjid, Kasaragod, news, Kerala, Bavikara, Police, Investigation, Top-Headlines, Forest-range-officer, Sandalwood, Stolen, Sandalwood stolen from Bavikkara Juma Masjid graveyard has found, Kasaragod News !- START disable copy paste -->