സന ഫാത്വിമയ്ക്ക് വേണ്ടി മൂന്നാം ദിവസവും തെരച്ചില്‍ ഊര്‍ജിതം, കലക്ടര്‍ നേരിട്ടെത്തി ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി, പ്രാര്‍ത്ഥനയോടെ നാട്
Aug 5, 2017, 17:00 IST
പാണത്തൂര്‍ (കാസര്‍കോട്): (www.kasargodvartha.com 05.08.2017) രാജപുരം പാണത്തൂര്‍ ബാപ്പുങ്കയത്ത് അങ്കണ്‍വാടി വിദ്യാര്‍ത്ഥിനിയായ സന ഫാത്വിമ(മൂന്നര വയസ്)യെ കാണാതായ സംഭവത്തില്‍ മൂന്നാം ദിവസവും ബാപ്പുങ്കയം പുഴയില്‍ തെരച്ചില്‍ ഊര്‍ജിതമാക്കി. ബാപ്പുങ്കയത്തെ വെള്ളം ഒഴുകിപ്പോകുന്ന കോണ്‍ക്രീറ്റ് പൈപ്പിനടുത്ത് വെച്ചാണ് സന ഫാത്വിമയെ കാണാതായത്.
ഓടയിലുള്ള ചെറുമീനുകളെ നോക്കിനില്‍ക്കുന്നതിനിടയിലാണ് സന ഫാത്വിമയെ കാണാതായതെന്നാണ് മാതാവിന്റെ മൊഴി. കുട്ടിയെ അങ്കണ്‍വാടിയില്‍ നിന്നും വീട്ടിലേക്ക് കൊണ്ടുവന്ന ശേഷമാണ് സന ഫാത്വിമയെ കാണാതായത്. കുടയും ചെരിപ്പും ഓടയ്ക്ക് സമീപം കാണപ്പെട്ടു. അത് കൊണ്ട് തന്നെ കുട്ടി ഓടയിലൂടെ ഒഴുകി തൊട്ടടുത്ത പുഴയിലേക്ക് എത്തിപ്പെട്ടതാണെന്ന സംശയത്തിലാണ് പോലീസ്.
90 ശതമാനവും കുട്ടി ഒഴുകിപ്പോയതാണെന്ന് പോലീസ് സംശയിക്കുന്നുണ്ടെങ്കിലും 10 ശതമാനം മാത്രമാണ് കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോകാനുള്ള സാധ്യത നിലനില്‍ക്കുന്നത്. സനയെ കാണാതായ ദിവസം വരെ തുടര്‍ച്ചയായി മൂന്ന് ദിവസം നല്ല മഴയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. അത് കൊണ്ട് തന്നെ ഓടയില്‍ സാമാന്യം വെള്ളമുണ്ടായിരുന്നു. എന്നാല്‍ കുട്ടി ഒഴുകിപ്പോകാന്‍ മാത്രം വെള്ളമുണ്ടായിരുന്നില്ലെന്ന അഭിപ്രായവും നാട്ടുകാരില്‍ ചിലര്‍ക്കുണ്ട്.
പോലീസും പൂര്‍ണമായും പുഴയിലേക്ക് ഒഴുകിയെത്തിയെന്ന രീതിയിലല്ല അന്വേഷണം നടത്തുന്നത്. പുറത്ത് നിന്നും ആരെങ്കിലും ബാപ്പുങ്കയത്തെത്തിയാല്‍ നാട്ടുകാര്‍ക്ക് അറിയാന്‍ കഴിയും. എന്നാല്‍ അന്ന് നല്ല മഴയായതിനാല്‍ പലരും പുറത്തിറങ്ങിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കുട്ടിയെ ആരെങ്കിലും കടത്തിക്കൊണ്ടുപോയതാണെന്ന നേരിയ സംശയവും പോലീസിനുണ്ട്. ബാപ്പുങ്കയം പുഴ വാവടുക്ക വഴി ചന്ദ്രഗിരിപ്പുഴയിലാണ് ചെന്ന് ചേരുന്നത്. എല്ലാ നിലക്കും പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നും കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ ദാമോദരന്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ശനിയാഴ്ച രാവിലെ ജില്ലാ കലക്ടര്‍ കെ ജീവന്‍ ബാബു നേരിട്ട് സംഭവ സ്ഥലത്തെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. എല്ലാ നിലക്കും തെരച്ചില്‍ നടത്താന്‍ പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കലക്ടര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
വടം കെട്ടിയും വല വിരിച്ചുമാണ് ഇപ്പോള്‍ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുന്നത്. ആവശ്യമെങ്കില്‍ വിദഗ്ദ സംഘത്തെ കൊണ്ടുവരുന്നതിനും തടസമില്ലെന്നാണ് അധികൃതര്‍ പറയുന്നത്. കലക്ടറുടെ ശക്തമായ മുന്നറിയിപ്പിനെ തുടര്‍ന്ന് സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജപ്രചരണം ഏതാണ്ട് നിലച്ചിട്ടുണ്ട്.
പനത്തടി പഞ്ചായത്തിന്റെ ഭാഗത്ത് നിന്നും തെരച്ചിലിന് എല്ലാ വിധ സഹായവും നല്‍കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി മോഹനന്‍ പിള്ള കാസര്‍കോട് വാര്‍ത്തയോട് വ്യക്തമാക്കി. വൈകാതെ തന്നെ സന ഫാത്വിമയെ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പോലീസ്. കര്‍ണാടക പോലീസും സഹായ വാഗ്ദാനം അറിയിച്ചിട്ടുണ്ട്.
Related News: ഒഴുക്കില്‍പെട്ട് കാണാതായ കുഞ്ഞിനു വേണ്ടി പ്രാര്‍ത്ഥനയോടെ നാട്; പുഴയില്‍ വെള്ളിയാഴ്ചയും തിരച്ചില്‍ തുടരുന്നു
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: kasaragod, Kerala, news, River, Rain, Drainage, Police, District Collector, Accident, Missing, Top-Headlines, fire force, Panathur, Karnataka border, Social Media, Fake message.