Sai village | എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് ആശ്വാസം; സായ് ഗ്രാമം വീടുകളുടെ താക്കോല്‍ ദാനം വൈകാതെ; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി കലക്ടര്‍; സൗകര്യങ്ങള്‍ ഇങ്ങനെ
Dec 4, 2023, 21:40 IST
കാസർകോട്: (KasargodVartha) എന്‍മകജെ ഗ്രാമ പഞ്ചായത്തില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖര്‍. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഗുണഭോക്താക്കളുടെയും സായ്ട്രസ്റ്റ് ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
എന്‍മകജെ ഗ്രാമ പഞ്ചായത്തും കുടുംബശ്രീമിഷനും സംയുക്തമായി പദ്ധതി പ്രദേശത്തും വീടുകളിലും അവസാന ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ വീടുകളിലും ജലജീവന്‍ മിഷന്‍ മുഖേന കുടിവെളള വിതരണം ഉറപ്പ് വരുത്തിയിട്ടുണ്ട്. ജലലഭ്യത ഉറപ്പാക്കാൻ ഒല അതോറിറ്റി പ്രത്യേകം വാട്ടർ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന വൈദ്യുതി ബോർഡ് എല്ലാ വീടുകളിലും വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ഗുണഭോക്താക്കളുടെ സാന്നിധ്യത്തില്‍ പൂര്‍ണ്ണമായും ശുചീകരണം പൂര്‍ത്തിയാക്കിയുടൻ താക്കോല്‍ കൈമാറുമെന്ന് കളക്ടര്‍ പറഞ്ഞു.
ജില്ലാ ആശുപത്രി ഉള്‍പ്പെടെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും മരുന്നുകള്‍ സൗജന്യമായി ലഭിച്ചു വരുന്ന ഗുണഭോക്താക്കള്‍ക്ക് സായ് ഗ്രാമത്തിലെത്തുമ്പോഴും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സി.സി.ടിവി ക്യാമറ സജ്ജീകരിക്കാനും തെരുവ് വിളക്കുകള്‍ ഒരുക്കാനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സുരക്ഷ ഉറപ്പാക്കാന്‍ ബദിയഡുക്ക പൊലീസ് നൈറ്റ് പട്രോളിങ് നടത്തി വരുന്നുണ്ട്. സായി ഗ്രാമത്തിൽ കുടുംബങ്ങൾ താമസം ആരംഭിച്ച ശേഷവും പട്രോളിങ് തുടരും.
സംതൃപ്തി അറിയിച്ച് ശാന്തകുമാരി
സായ്ഗ്രാമത്തില്‍ എല്ലാം സൗകര്യങ്ങളുമുള്ള വീടാണ് നിർമിച്ചിട്ടുള്ളതെന്നും എന്‍ഡോസള്‍ഫാന്‍ ബാധിതയായ മകളോടൊപ്പം അവിടെ സമാധാനമായി കാഴിയാന്‍ സാധിക്കുമെന്നും കോടോംബേളൂര്‍ ഏഴാം മൈലിലെ ശാന്തകുമാരി പറഞ്ഞു.
എൻഡോസള്‍ഫാന്‍ ഡെപ്യൂട്ടി കളക്ടര്‍ പി.സുര്‍ജിത്ത്, സായ് ട്രസ്റ്റ് രക്ഷാധികാരി അഡ്വ. കെ മധുസൂദനന്‍, മഞ്ചേശ്വരം തഹ്സില്‍ദാര്‍ ടി. സജി, എന്‍മകജെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം. ഹംസ, എന്‍മകജെ വില്ലേജ് കേരള വാട്ടര്‍ അതോറിറ്റി ബോവിക്കാനം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി. ജയരാജ്, പെര്‍ള ഇലക്ട്രിക്കല്‍ സെക്ഷന്‍ പ്രതിനിധി എ.കെ രാജഗോപാല നായ്ക്, ബദിയടുക്ക പോലീസ് സ്‌റ്റേഷന്‍ എസ്.ഐ സി.എം തോമസ്, ഓഫീസര്‍പി. അബ്ദുല്‍ഹമീദ്, കുടുംബശ്രീ ഡി.പി.എം കെ.വി ലിജിന്‍, സായിഗ്രാം പദ്ധതി ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സൗകര്യങ്ങള്‍ ഇങ്ങനെ
എൺമകജെ വില്ലേജിൽ നിർമിച്ച സായി ഗ്രാമത്തിൽ ഓരോ കുടുംബത്തിനും അഞ്ച് സെന്റ് ഭൂമി തിരിച്ച് നല്‍കിയിട്ടുണ്ട്. 500 ലിറ്റര്‍ സംഭരണ വാട്ടര്‍ടാങ്ക് വീടുകളില്‍ സ്ഥാപിച്ചു കഴിഞ്ഞു. ജലജീവന്‍ മിഷന്‍ എല്ലാ വീടുകളിലേക്കും കണക്ഷന്‍ നല്‍കി. സിറ്റ് ഔട്ട്, ഹാള്‍, ഡബിള്‍ ബെഡ്‌റൂം, അറ്റാച്ച്ഡ് ബാത്ത്‌റൂം, അടുക്കള, പുകയില്ലാത്ത അടുപ്പ് എന്നീ സൗകര്യങ്ങളാണ് വീടുകളിലുള്ളത്. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള വീടുകളായതിനാല്‍ വീല്‍ചെയറുകള്‍ ഉപയോഗിക്കാന്‍ സൗകര്യമുള്ള റാമ്പ് സൗകര്യവും ഒരുക്കിയിട്ടുണ്ട്. എല്ലാ വീടുകളിലേക്കും യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്. ഭവനരഹിരായ എൻഡോസൾഫാൻ ദുരിത ബാധിതരിൽ നിന്ന് നറുക്കെടുപ്പിലൂടെ യാണ് ഗുണഭോക്താക്കൾക്ക് വീടുകൾ അനുവദിച്ചത്.

Keywords: News, Top-Headlines,News-Malayalam,kasaragod,Kasaragod-News, Kerala, Collector, Endosulfan, Malayalam News, Sai village houses: Collector assesses preparations