ബസുകള്‍ കുറവ്, തിരക്ക് വര്‍ദ്ധിച്ചു; കെ എസ് ആര് ടി സി ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
Oct 23, 2018, 10:47 IST
കാസര്‍കോട്: (www.kasargodvartha.com 23.10.2018) ബസുകള്‍ എണ്ണം കുറവായതിനെ തുടര്‍ന്ന് തിരക്ക് വര്‍ദ്ധിച്ച കെ എസ് ആര് ടി സി ബസില്‍ നിന്നും തെറിച്ചു വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകിട്ട് ദേളിയില്‍ വെച്ചാണ് അപകടമുണ്ടായത്. ദേളി- ചട്ടഞ്ചാല്‍ റൂട്ടിലോടുന്ന ബസില്‍ നിന്നുമാണ് വിദ്യാര്‍ത്ഥിനി തെറിച്ചു വീണത്. പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേളി- ചട്ടഞ്ചാല്‍ റൂട്ടില്‍ നിരവധി വിദ്യാര്‍ത്ഥികളും അധ്യാപകരും മറ്റ് യാത്രക്കാരുമുണ്ടെങ്കിലും ആവശ്യത്തിന് ബസ് സര്‍വീസില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ഉള്ള ബസുകള്‍ തന്നെ മണിക്കൂറുകള്‍ വ്യത്യാസത്തിലാണ് എത്തുന്നതെന്നും പരാതിയുണ്ട്. ബസുകള്‍ ഓടുന്നത് കുറഞ്ഞത് ഒരു മണിക്കൂറിന്റെയെങ്കിലും വ്യത്യാസത്തിലാണ്. ചട്ടഞ്ചാല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ജി.യു.പി.എസ്. കോളിയടുക്കം, ജി.എച്ച്.എസ്.എസ്. ചെമ്മനാട്, ആലിയ ഐ.ടി.സി. തുടങ്ങിയ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുള്ള ഈ പ്രദേശത്ത് വിദ്യാര്‍ത്ഥികള്‍ മാത്രം അഞ്ഞൂറിലധികം ഉണ്ടാവും.
പലപ്പോഴും ഈ പ്രദേശത്തൂടെ ഓടുന്ന ബസില്‍ രണ്ടു ബസില്‍ കൊള്ളുന്ന യാത്രക്കാരെ കുത്തിക്കയറ്റിയാണ് സര്‍വീസ് നടത്തുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇത് വന്‍ അപകട ഭീഷണിയുയര്‍ത്തുന്നു. ബസ് അധികൃതര്‍ക്കും മണിക്കൂറുകളോളം കാത്തുനില്ക്കുന്ന യാത്രക്കാരെ കയറ്റാതെ പോവാന്‍ സാധിക്കാത്തതാണ് ഇതിനു കാരണം. ഈ പ്രശ്നം ഉന്നയിച്ച് വിവിധ സംഘടനകളും സ്കൂള്‍ പി.ടി.എ. കമ്മിറ്റികളും അധികൃതരും വിദ്യാര്‍ത്ഥി സംഘടനകളും നിരവധി തവണ കെ.എസ്.ആര്.ടി.സി.യില്‍ പരാതി നല്‍കിയിട്ടുണ്ടെങ്കിലും പുതുതായി ഒരു ബസ് പോലും അനുവദിക്കാന്‍ അവര്‍ തയ്യാറായിട്ടില്ലെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, KSRTC-bus, KSRTC, Top-Headlines, Deli, Rush; Student injured after falling from KSRTC Bus
< !- START disable copy paste -->