മുംബൈയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഭര്‍തൃമതിയുടെ 65000 രൂപയും വജ്രമോതിരവും ട്രെയിന്‍യാത്രക്കിടെ കൊള്ളയടിച്ചു
May 24, 2017, 18:00 IST
കാസര്‍കോട്: (www.kasargodvartha.com 24/05/2017) മുംബൈയില്‍ നിന്നും നാട്ടിലേക്ക് മടങ്ങുകയായിരുന്ന ഭര്‍തൃമതിയുടെ 65000 രൂപയും വജ്രമോതിരവും വളകളും ട്രെയിന്‍യാത്രക്കിടെ കൊള്ളയടിച്ചു. കാസര്‍കോട് പടന്നയിലെ ഹൈദര്‍ ഷെരീഫിന്റെ ഭാര്യ ബുഷ്‌റയുടെ പണവും മോതിരവും വളകളും വിലപ്പെട്ട രേഖകളുമടങ്ങുന്ന ബാഗാണ് അപഹരിക്കപ്പെട്ടത്.
മൂന്നുപെണ്‍മക്കളെയും ബന്ധുവായ പെണ്‍കുട്ടിയെയും കൂട്ടി അവധിക്കാലം ചെലവഴിക്കാന്‍ ബുഷ്‌റ മുംബൈയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിനടുത്തേക്ക് പോയതായിരുന്നു. തിങ്കളാഴ്ച ബുഷ്‌റ പെണ്‍മക്കള്‍ക്കും ബന്ധുവായ പെണ്‍കുട്ടിക്കുമൊപ്പം മുംബൈയില്‍ നിന്നും നാട്ടിലേക്ക് തിരിച്ചുവരുന്നതായി ഗരീബ് രഥ് എക്‌സ്പ്രസില്‍ കയറിയതായിരുന്നു. ട്രെയിനിലെ എസ് കോച്ചിലായിരുന്നു ഇവരുടെ യാത്ര.
ട്രെയിന്‍ കുര്‍ളയിലെത്താറായപ്പോള്‍ അപരിചിതനായ ഒരാള്‍ ബുഷ്‌റക്ക് സമീപമെത്തുകയും ബാഗ് തട്ടിപ്പറിക്കുകയുമായിരുന്നു. ട്രെയിന്‍ കുര്‍ളയിലെത്തിയപ്പോള്‍ തന്നെ കവര്‍ച്ചക്കാരന്‍ ബാഗുമായി ഇറങ്ങിയോടുകയും ചെയ്തു. 65000 രൂപക്കുപുറമെ വജ്രമോതിരവും രണ്ടുവളകളും എ ടി എം കാര്‍ഡും പാന്‍കാര്‍ഡും ബാഗിലുണ്ടായിരുന്നു.
യുവതി കുര്‍ള റെയില്‍വെ പോലീസിനോട് പറഞ്ഞ ശേഷം യുവതിയും മക്കളും ബന്ധുവും ഇതേ ട്രെയിന്‍ യാത്ര തുടരുകയും കാസര്‍കോട് റെയില്‍ വെസ്‌റ്റേഷനില്‍ ഇറങ്ങുകയും ചെയ്തു. തുടര്‍ന്ന് കാസര്‍കോട് റെയില്‍വെ പോലീസില്‍ പരാതി നല്‍കി. കുര്‍ള റെയില്‍വെ പോലീസുമായി ബന്ധപ്പെട്ട് ബാഗ് തട്ടിയെടുത്ത അജ്ഞാതനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് കാസര്‍കോട് പോലീസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Housewife, Cash, Robbery, Train, Police, Family, Railway Station, Complaint, Mumbai, ATM Card, Rupees 65,000 and diamond ring robbed in train.