വീട്ടുകാർക്ക് മുന്നിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു; കുടുംബാംഗങ്ങൾ ഓടി രക്ഷപ്പെട്ടു
Nov 1, 2021, 10:28 IST
തൃക്കരിപ്പൂർ: (www.kasargodvartha.com 01.11.2021) വീട്ടുകാർക്ക് മുന്നിൽ വീടിന്റെ മേൽക്കൂര തകർന്നുവീണു. വീട്ടുകാർ ഓടിരക്ഷപ്പെട്ടതിനാൽ ആളപായം ഒഴിവായി. തൃക്കരിപ്പൂർ നടക്കാവ് കോളനിയിലെ കെ അമ്പുകുഞ്ഞിയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്.
ഞായറാഴ്ചയാണ് സംഭവം നടന്നത്. ആറ് അംഗ കുടുംബമാണ് വീട്ടിൽ താമസിക്കുന്നത്. മൂന്ന് പേർ വീട്ടിനകത്തും രണ്ട് കുട്ടികൾ ഉൾപെടെയുള്ളവർ മുറ്റത്ത് ഭക്ഷണം കഴിക്കുകയും ആയിരുന്നു. ഇതിനിടയിലാണ് ഓട് മേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നുവീണത്.
ശബ്ദം കേട്ട് എല്ലാവരും ഓടി രക്ഷപ്പെടുകയായിരുന്നു. ആകെയുണ്ടായിരുന്ന വീട് തകർന്നതോടെ കുടുംബം പെരുവഴിയിലായി. തുടർന്ന് കുടുംബത്തെ കമ്യൂനിറ്റി ഹാളിലേക്ക് മാറ്റിപാർപ്പിച്ചിരിക്കുകയാണ്.
Keywords: Trikaripur, Kasaragod, Accident, Top-Headlines, Family, House-collapse, Roof of house collapsed in front of family.
< !- START disable copy paste -->