വികസനം കൊണ്ടുവരുമ്പോള്‍ മുടക്കാനായി ഇങ്ങനെ ചിലരും! മുനിസിപ്പല്‍ സ്റ്റേഡിയം സ്‌ക്വയറിന്റെ പ്രവര്‍ത്തികള്‍ക്കായി ഇറക്കിയ സാധനസാമഗ്രികള്‍ മോഷ്ടിച്ചുകടത്തിയതായി പരാതി, മൂന്നര ലക്ഷം രൂപയുടെ നഷ്ടം
Jul 17, 2019, 12:23 IST
കാസര്‍കോട്: (www.kasargodvartha.com 17.07.2019) മുനിസിപ്പല്‍ സ്റ്റേഡിയം സ്‌ക്വയറിന്റെ പ്രവര്‍ത്തികള്‍ക്കായി ഇറക്കിയ സാധനസാമഗ്രികള്‍ മോഷ്ടിച്ചുകടത്തിയതായി പരാതി. പദ്ധതിയുടെ കരാര്‍ ഏറ്റെടുത്ത അബ്ദുല്‍ മജീദ് എരിയാല്‍ ഇതുസംബന്ധിച്ച് കാസര്‍കോട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും നഗരസഭയുടെയും നേതൃത്വത്തിലാണ് മുനിസിപ്പല്‍ സ്റ്റേഡിയം സ്‌ക്വയറില്‍ വികസന പ്രവര്‍ത്തികള്‍ നടന്നുവന്നിരുന്നത്.
ഇതിനായി ഇറക്കിയ നാല് ആബ്ലിഫെയര്‍, 10 ഫോക്കസ് ലൈറ്റ്, 60 വാച്ച്, ആറ് കളര്‍ ലൈറ്റ്, ഒരു ടണ്‍ നട്ടും ബോള്‍ട്ടും എന്നിവയാണ് മോഷ്ടിക്കപ്പെട്ടതെന്ന് അബ്ദുല്‍ മജീദ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മൊത്തം മൂന്നര ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായും പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗോഡൗണില്‍ സൂക്ഷിച്ചതായിരുന്നു സാധനസാമഗ്രികള്‍. ഗോഡൗണിന്റെ വാതില്‍ കുത്തിത്തുറന്ന് അകത്തുകടന്നാണ് മോഷണം നടത്തിയത്. സംഭവത്തില്‍ കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Municipal Stadium, Robbery, Robbery in Municipal stadium Square
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Municipal Stadium, Robbery, Robbery in Municipal stadium Square
< !- START disable copy paste -->