പര്‍ദ ധരിച്ചെത്തിയ സംഘം കത്തി കാണിച്ച് അരലക്ഷം രൂപ കവര്‍ന്നുവെന്ന പരാതി; വാദി പ്രതിയായി
Jul 19, 2017, 19:44 IST
നീലേശ്വരം: (www.kasargodvartha.com 19.07.2017) പര്‍ദ ധരിച്ചെത്തിയ സംഘം കത്തി കാണിച്ച് അരലക്ഷം രൂപ കവര്‍ന്നുവെന്ന പരാതിയില്‍ വാദി പ്രതിയായി. ഉടുമ്പുന്തല പുനത്തിലെ കുതിരുമ്മല്‍ ആഇശയുടെ പരാതിയാണ് വ്യാജമെന്ന് പോലീസ് കണ്ടെത്തിയത്. നീലേശ്വരം സി ഐ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പണം ആഇശ തന്നെ എടുത്തതാണെന്ന് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലില്‍ ആഇശ ഇത് സമ്മതിച്ചു. പരാതിയില്‍ ദുരൂഹതയുള്ളതായി നേരത്തെ തന്നെ പോലീസിന് സൂചന ലഭിച്ചിരുന്നു.
ജൂണ്‍ 17ന് വൈകുന്നേരം തനിച്ച് വീട്ടിലുണ്ടായിരുന്ന സമയത്ത് പര്‍ദ ധരിച്ച രണ്ടുപേരെത്തി കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും അലമാരയിലുണ്ടായിരുന്ന പണം കൈക്കലാക്കുകയും ചെയ്തുവെന്നായിരുന്നു ആയിശ പോലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് പരിസരത്തെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നു.
Related News:
വീട്ടമ്മയെ കത്തികാണിച്ച് അരലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ ദുരൂഹത ഇരട്ടിച്ചു; സി സി ടി വി ദൃശ്യങ്ങളില്‍ പര്‍ദവേഷധാരികള്‍ മാത്രമില്ലെന്ന് പോലീസ്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, complaint, Neeleswaram, Robbery complaint; complainant becomes accused
Keywords: Kasaragod, Kerala, news, Top-Headlines, complaint, Neeleswaram, Robbery complaint; complainant becomes accused