Appeal | റിയാസ് മൗലവി വധക്കേസ്: പ്രതികളെ വെറുതെ വിട്ടതിനെതിരെ അപീൽ നൽകാൻ അനുമതി നൽകി സർകാർ ഉത്തരവിറക്കി
Apr 2, 2024, 21:30 IST
ഹൈകോടതിയിലാണ് അപീൽ നൽകുന്നത്. തുടർനടപടികൾക്കായി അഡ്വകറ്റ് ജെനറലിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 2017 മാർച് 20നാണ് റിയാസ് മൗലവി ക്രൂരമായി കൊല്ലപ്പെട്ടത്. കേസിൽ കഴിഞ്ഞ ശനിയാഴ്ച വിധി പറഞ്ഞ ജില്ല പ്രിന്‍സിപല്‍ സെഷന്‍ കോടതി പ്രതികളായ കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അജേഷ് എന്ന അപ്പു (29), നിധിന്‍ കുമാര്‍ (28), അഖിലേഷ് എന്ന അഖില്‍ (34) എന്നിവരെ വെറുതെ വിട്ടിരുന്നു.
അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളാണ് വിധിപ്രസ്താവത്തിലുളളത്. പ്രോസിക്യൂഷനും അന്വേഷണ ഉദ്യോഗസ്ഥനും ഗുരുതരമായ വീഴ്ചപറ്റിയെന്നും തെളിവെടുപ്പിലും തെളിവുശേഖരണത്തിലും വീഴ്ചയുണ്ടായതായും വിധിന്യായത്തിൽ പറയുന്നു. കേസിൽ പ്രതികളെ വെറുതെ വിട്ടതിനെതിരെ സർകാരിനെതിരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് തിടുക്കത്തിൽ അപീൽ നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നത്.
Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Riyaz Moulavi murder case: Govt issued order allowing appeal.