റിയാസ് മൗലവി വധം: വിചാരണ തിങ്കളാഴ്ച ആരംഭിക്കും
Oct 7, 2018, 15:54 IST
കാസര്‍കോട്്: (www.kasargodvartha.com 07.10.2018) ചൂരിയിലെ മദ്രസാധ്യാപകനായിരുന്ന റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ ഒക്ടോബര് എട്ടിന് തിങ്കളാഴ്ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. അഡ്വ. കെ അശോകനെ സ്്പെഷ്യല്‍ പ്രോസിക്യൂട്ടറായി സര്‍ക്കാര്‍ നേരത്തെ നിയോഗിച്ചിരുന്നു. കര്‍ണാടക കുടക് സ്വദേശിയും പഴയ ചൂരി മുഹ് യുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദിനുമായിരുന്ന റിയാസ് മൗലവിയെ 2017 മാര്‍ച്ച് 21ന് പുലര്‍ച്ചെയാണ് ചൂരി ജുമാമസ്ജിദിലെ താമസസ്ഥലത്ത് കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായ കേളുഗുഡ്ഡെയിലെ അജേഷ് എന്ന അപ്പു (20), നിതിന്‍ (19), കേളുഗുഡ്ഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ (25) എന്നിവരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. കാസര്‍കോട് പോലിസ് രജിസ്റ്റര്‍ ചെയ്ത 210/2017 കേസില്‍ ഐപിസി 450, 302, ആര്‍/ഡബ്ല്യു 34 ഐപിസി എന്നീ വകുപ്പുകളാണ് ചേര്‍ത്തിട്ടുള്ളത്.
പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായിരുന്ന ഇപ്പോഴത്തെ കാസര്‍കോട് എസ്പി ഡോ. എ ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസന്വേഷിച്ചത്. കേസില്‍ 90 ദിവസത്തിന് മുമ്പ് 1000 പേജുള്ള കുറ്റപ്പത്രം സമര്‍പ്പിച്ചത്. തളിപ്പറമ്പ് സിഐയും ഇപ്പോള്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയുമായ പി കെ സുധാകരനാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.
അതിനിടെ റിയാസ് മൗലവിയുടെ ഭാര്യ കുടക് ജില്ല ഹൊഡബയിലെ എം ഇ സൈദ പ്രതികള്‍ക്കെതിരേ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. സാമുദായിക കലാപം ഇളക്കിവിടാനാണ് പ്രതികള്‍ നീക്കം നടത്തിയതെന്നാണ് ഹരജിയില്‍ ആരോപിച്ചിരുന്നത്. ഹരജി ഫയലില്‍ സ്വീകരിച്ച കോടതി സര്‍ക്കാറിന്റെ അഭിപ്രായം ആരാഞ്ഞിരുന്നു. എന്നാല്‍ യുഎപിഎയില്‍ സര്‍ക്കാര്‍ വിശദമായ മറുപടി നല്‍കിയില്ല. ഇതേ തുടര്‍ന്ന് ഹൈക്കോടതി വിചാരണ കോടതിക്ക് ഈ വിഷയത്തില്‍ നടപടി സ്വീകരിക്കാമെന്ന് ഉത്തരവിട്ടിരുന്നു. റിയാസ് മൗലവി വധക്കേസില്‍ യുഎപിഎ ചുമത്തണമോ എന്ന കാര്യം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് തീരുമാനിക്കേണ്ടത്. പ്രകോപനമില്ലാതെ മദ്രസാ അധ്യാപകനെ കൊലപ്പെടുത്തി നാട്ടില്‍ കലാപം സൃഷ്ടിക്കാനായിരുന്നു പ്രതികളുടെ നീക്കമെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Murder-case, Top-Headlines, Riyas Moulavi murder; Trial will began on Monday
< !- START disable copy paste -->