city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

റിയാസ് മൗലവി വധം: കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുക, 1992 ന് ശേഷമുള്ള കാസര്‍കോട്ടെ മുഴുവന്‍ കൊലപാതകങ്ങളിലെയും ഗൂഡാലോചന പുറത്തുകൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 22ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ സമരം

കാസര്‍കോട്: (www.kasargodvartha.com 10.05.2017) റിയാസ് മൗലവി വധത്തിന് പിന്നിലെ സംഘ്പരിവാര്‍ ബന്ധം പുറത്തുകൊണ്ടുവരിക, കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുക, 1992 ന് ശേഷമുള്ള കാസര്‍കോട്ടെ മുഴുവന്‍ കൊലപാതകങ്ങളിലെയും ഗൂഡാലോചന പുറത്തുകൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കാസര്‍കോട് യുവജന കൂട്ടായ്മ 22ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ സമരം സംഘടിപ്പിക്കുന്നു.

1992 മുതല്‍ കാസര്‍കോട് നടന്ന വിവിധ മനുഷ്യഹത്യക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ഗൂഡാലോചന മുന്‍ കാല പ്രാബല്യത്തോടെ പുറത്ത് കൊണ്ട് വരുന്നതിന് വേണ്ടി ജൂഡിഷ്യല്‍ കമ്മിഷനെ നിയമിക്കണമെന്നും, മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കാസര്‍കോട്ട് ശാശ്വത സാമാധാനത്തിനാവശ്യമായ നടപടികള്‍ കൈകൊള്ളുന്നതിനു വേണ്ടി സര്‍വ്വകക്ഷി യോഗം വിളിച്ച് ചേര്‍ക്കണമെന്നും യുവജന കൂട്ടായ്മ ആവശ്യപ്പെടുന്നു.

റിയാസ് മൗലവി വധം: കുറ്റപത്രം സമര്‍പ്പിക്കുന്നതിന് മുമ്പ് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുക, 1992 ന് ശേഷമുള്ള കാസര്‍കോട്ടെ മുഴുവന്‍ കൊലപാതകങ്ങളിലെയും ഗൂഡാലോചന പുറത്തുകൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് 22ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ സമരം


സമരത്തില്‍ റിയാസ് മൗലവിയുടെ കുടുംബാംഗങ്ങളും, മത - സാമൂഹിക - സാംസ്‌കാരിക - രാഷ്ട്രീയ രംഗത്തെ പ്രമുഖരും പങ്കെടുക്കും. റിയാസ് മൗലവിയുടെ കേസുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കൂടിയ യുവജന കൂട്ടായ്മയുടെ യോഗത്തില്‍ ഇബ്രാഹിം ബാങ്കോട്, അധ്യക്ഷത വഹിച്ചു. ഹാരിസ് ബന്നു സ്വാഗതവും കബീര്‍ ദര്‍ബാര്‍ നന്ദിയും പറഞ്ഞു.

ഹനീഫ, ബദ്‌റുദ്ദീന്‍ കറന്തക്കാട്, ഷാഹുല്‍ അണങ്കൂര്‍, വഹാബ് മാര്‍ക്കറ്റ്, സമദ് ചൂരി, ഉബൈദുല്ലാഹ് കടവത്ത്, തൊട്ടാന്‍ അബ്ദുര്‍ റഹ് മാന്‍, സൈഫുദ്ദിന്‍ കെ മക്കോട്, അബ്ദുര്‍ റഹ് മാന്‍ തെരുവത്ത്, മിസ് ഇന്ത്യ മുനീര്‍, യൂനുസ് തളങ്കര, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, ഷാനവാസ് ആനവാതുക്കല്‍, നൂറുദ്ദീന്‍ നെല്ലിക്കുന്ന്, സിദ്ദീഖ് പള്ളം, ഖാദര്‍ കരിപ്പൊടി, അബ്ദുല്ല പെര്‍വാഡ്, നൗഫല്‍ ഉളിയത്തടുക്ക, ഹാഷിം കുണ്ടില്‍, നൗഷാദ് കരിപ്പൊടി, ഹനീഫ് അടുക്കത്ത്ബയല്‍, അലി ദുബൈ, അന്‍വര്‍ റെഡ്‌റോസ്, മാലിക് കുന്നില്‍, അഷ്‌റഫ് ചൂരി, ബഷീര്‍ നെല്ലിക്കുന്ന്, ലത്വീഫ് പെര്‍വാഡ്, മഖ്ദൂമി നെല്ലിക്കുന്ന്, നൗഷാദ് കെ ഇ, ഫിറോസ് പാദാര്‍, ഇബ്രാഹിം കടപ്പുറം, ഹാരിസ് കാട്ടപ്പനി, ജാസിര്‍, സാബിര്‍ ചേരങ്കൈ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Murder-case, Strike, Special prosecutor, Conspiracy, Secretariat, Riyas Moulavi murder: Protest strike in front of secretariat on 22nd.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia