ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിച്ചു; റിയാസ് മൗലവി വധക്കേസ് കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും
Jun 16, 2017, 11:20 IST
കാസര്‍കോട്: (www.kasargodvartha.com 16.06.2017) പഴയചൂരിയിലെ മദ്രസാധ്യാപകന്‍ കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ പള്ളിമുറിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പിക്കാന്‍ സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ചു. ഈ സാഹചര്യത്തില്‍ കുറ്റപത്രം തിങ്കളാഴ്ച ജില്ലാ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് എസ് പി ഡോ. എ ശ്രീനിവാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
റിയാസ് മൗലവി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സ്‌ക്വാഡില്‍പെട്ട തളിപ്പറമ്പ് സി.ഐ പി.കെ സുധാകരനാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഈ കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച കോഴിക്കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. എം അശോകനുമായി ക്രൈംബ്രാഞ്ച് എസ് പി കുറ്റപത്രം സമര്‍പ്പിക്കുന്നതുള്‍പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കുറ്റപത്രത്തിന്റെ അവസാന നടപടി ക്രമങ്ങള്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കും. കേസില്‍ എത്ര സാക്ഷികളെ ഉള്‍പെടുത്തണമെന്നതു സംബന്ധിച്ചുള്ള വിവരം പിന്നീട് അറിയിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കേരളത്തെ തന്നെ നടുക്കിയ പ്രമാദമായ റിയാസ് മൗലവി വധക്കേസില്‍ 153 എ വകുപ്പ് ഉള്‍പെടുത്തിയതിനാല്‍ കുറ്റപത്ര സമര്‍പ്പണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി വേണ്ടിവരികയായിരുന്നു. അനുമതി ലഭിക്കാന്‍ വൈകിയതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനും കാലതാമസം നേരിട്ടത്. വിവിധ മത വിഭാഗങ്ങള്‍, വംശങ്ങള്‍ തുടങ്ങിയവര്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കാണ് 153 എ വകുപ്പ് ചുമത്തുന്നത്.
നാട്ടില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എം.അശോകനെ സര്‍ക്കാര്‍ നിയമിക്കുക കൂടി ചെയ്തതോടെ കുറ്റപത്രസമര്‍പണവും തുടര്‍ന്ന് വിചാരണയും നടത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാവുകയാണ്. 2017 മാര്‍ച്ച് 20ന് അര്‍ദ്ധരാത്രിയോടെയാണ് പള്ളിമുറിയില്‍ അതിക്രമിച്ചുകയറിയ സംഘം റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്.
റിയാസ് മൗലവി വധം: കുറ്റപത്രം തയ്യാറാകുന്നു, 90 ദിവസത്തിനുള്ളില്‍ സമര്‍പ്പിക്കുമെന്ന് ക്രൈംബ്രാഞ്ച് എസ് പി
റിയാസ് മൗലവി വധം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂരി ജുമാമസ്ജിദ് സന്ദര്‍ശിച്ചു
റിയാസ് മൗലവി വധക്കേസ് അന്വേഷിക്കുന്ന പ്രത്യേക സ്‌ക്വാഡില്‍പെട്ട തളിപ്പറമ്പ് സി.ഐ പി.കെ സുധാകരനാണ് കുറ്റപത്രം സമര്‍പ്പിക്കുക. ഈ കേസില്‍ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ച കോഴിക്കോട്ടെ പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ. എം അശോകനുമായി ക്രൈംബ്രാഞ്ച് എസ് പി കുറ്റപത്രം സമര്‍പ്പിക്കുന്നതുള്‍പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. കുറ്റപത്രത്തിന്റെ അവസാന നടപടി ക്രമങ്ങള്‍ ശനിയാഴ്ചയോടെ പൂര്‍ത്തിയാക്കും. കേസില്‍ എത്ര സാക്ഷികളെ ഉള്‍പെടുത്തണമെന്നതു സംബന്ധിച്ചുള്ള വിവരം പിന്നീട് അറിയിക്കുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.
കേരളത്തെ തന്നെ നടുക്കിയ പ്രമാദമായ റിയാസ് മൗലവി വധക്കേസില്‍ 153 എ വകുപ്പ് ഉള്‍പെടുത്തിയതിനാല്‍ കുറ്റപത്ര സമര്‍പ്പണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി വേണ്ടിവരികയായിരുന്നു. അനുമതി ലഭിക്കാന്‍ വൈകിയതാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനും കാലതാമസം നേരിട്ടത്. വിവിധ മത വിഭാഗങ്ങള്‍, വംശങ്ങള്‍ തുടങ്ങിയവര്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്താന്‍ ഉദ്ദേശിച്ച് ചെയ്യുന്ന കുറ്റകൃത്യങ്ങള്‍ക്കാണ് 153 എ വകുപ്പ് ചുമത്തുന്നത്.
നാട്ടില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു. കേസില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി എം.അശോകനെ സര്‍ക്കാര്‍ നിയമിക്കുക കൂടി ചെയ്തതോടെ കുറ്റപത്രസമര്‍പണവും തുടര്‍ന്ന് വിചാരണയും നടത്തുന്നതിനുള്ള നടപടികള്‍ വേഗത്തിലാവുകയാണ്. 2017 മാര്‍ച്ച് 20ന് അര്‍ദ്ധരാത്രിയോടെയാണ് പള്ളിമുറിയില്‍ അതിക്രമിച്ചുകയറിയ സംഘം റിയാസ് മൗലവിയെ കൊലപ്പെടുത്തിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Murder-case, Police, Riyas Moulavi murder; charge sheet will be submitted on Monday