റിയാസ് മൗലവി വധം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂരി ജുമാമസ്ജിദ് സന്ദര്‍ശിച്ചു
May 1, 2017, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 01/05/2017) പഴയചൂരിയിലെ മദ്രസാ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ ക്രൂരമായി കൊലപ്പെടുത്തിയ ചൂരി ജുമാ മസ്ജിദില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചു. യൂത്ത് കോണ്‍ഗ്രസ് യുവജനമാര്‍ച്ചില്‍ സംബന്ധിക്കാനെത്തിയ രമേശ് ചെന്നിത്തല നേതാക്കള്‍ക്കൊപ്പമാണ് ജുമാ മസ്ജിദ് സന്ദര്‍ശിച്ചത്.
കാസര്‍കോട് എംഎല്‍എ എന്‍ എ നെല്ലിക്കുന്ന്, ഡി സി സി പ്രസിഡണ്ട് ഹക്കീം കുന്നില്‍, കെ പി സി സി സെക്രട്ടറി കെ നീലകണ്ഠന്‍, ജില്ലാ പഞ്ചായത്തംഗം ഷാനവാസ് പാദൂര്‍, കോണ്‍ഗ്രസ് നേതാക്കളായ പി കെ ഫൈസല്‍, ആര്‍ ഗംഗാധരന്‍, അഡ്വ. കെ കെ രാജേന്ദ്രന്‍ തുടങ്ങിയവരും ചെന്നിത്തലയ്‌ക്കൊപ്പമുണ്ടായിരുന്നു.
കൊല നടന്ന മുറിയും മറ്റും രമേശ് ചെന്നിത്തല നോക്കികണ്ടു. ജമാഅത്ത് ഭാരവാഹികളില്‍ നിന്നു കേസിന്റെ നടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രതിപക്ഷ നേതാവി ചോദിച്ചറിഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Ramesh Chennithala, Visit, Murder Case, Masjid, Congress, MLA, DCC, KPCC, Riyas Moulavi murder case; Ramesh Chennithala visit Choori juma masjid.