city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Riyas Moulavi | റിയാസ് മൗലവി വധക്കേസ്: വിധിക്കായി കാതോർത്ത് കാസർകോട് പൗരാവലി; 6-ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് മാർച് 19ന് പ്രാർഥനാ സദസ് നടത്തുമെന്ന് ആക്ഷൻ കമിറ്റി

കാസർകോട്: (www.kasargodvartha.com) റിയാസ് മൗലവി വധക്കേസിൽ വിധിക്കായി കാതോർത്ത് കാസർകോട് പൗരാവലി. റിയാസ് മൗലവിയുടെ ആറാം ചരമ വാർഷികത്തോട് അനുബന്ധിച്ച് മാർച് 19ന് ഞായറാഴ്ച വൈകുന്നേരം ചൂരി പഴയ മുഹ് യുദ്ദീൻ ജുമാ മസ്ജിദിൽ പ്രാർഥനാ സദസ് നടത്തുമെന്ന് ആക്ഷൻ കമിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേസിലെ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ തന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കേസ് നടപടികൾ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂടർ അടക്കമുള്ള അഭിഭാഷകർക്ക് സാധിച്ചിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ വിധിയിൽ ആശങ്ക ഇല്ലെന്നും ഭാരവാഹികൾ പറഞ്ഞു.

Riyas Moulavi | റിയാസ് മൗലവി വധക്കേസ്: വിധിക്കായി കാതോർത്ത് കാസർകോട് പൗരാവലി; 6-ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് മാർച് 19ന് പ്രാർഥനാ സദസ് നടത്തുമെന്ന് ആക്ഷൻ കമിറ്റി

കേസിൽ അറസ്റ്റിലായി ആറ് വർഷമായി പ്രതികൾ ജയിലിൽ തന്നെയാണ്. കേസ് അന്വേഷണത്തിന് മേൽനോട്ടം വഹിച്ച അന്നത്തെ ക്രൈംബ്രാഞ്ച് എസ്‌പിയും ഇപ്പോഴത്തെ കൊച്ചി റേൻജ് ഡിഐജിയുമായ ഡോ. എ ശ്രീനിവാസ്, കേസ് അന്വേഷിച്ച് കുറ്റപത്രം സമർപിച്ച ഇപ്പോഴത്തെ കാസർകോട് ഡിവൈഎസ്പി പികെ സുധാകരൻ എന്നിവരെല്ലാം ശാസ്ത്രീയമായി തന്നെയാണ് കേസിനെ സമീപിച്ചത്. കാസർകോട് മുമ്പ് നടന്ന പല കേസുകളിലും പ്രതികൾക്ക് നിയമത്തിന്റെ പഴുത് ഉപയോഗിച്ച് രക്ഷപ്പെടാൻ കഴിഞ്ഞതുകൊണ്ടാണ് റിയാസ് മൗലവി വധക്കേസിൽ ആക്ഷൻ കമിറ്റി രൂപീകരിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം ചേർന്ന് കേസ് നടപടികൾ സൂക്ഷമമായി വിലയിരുത്തി ആവശ്യമായ നപടികൾ സ്വീകരിക്കാനും തീരുമാനിച്ചത്.

പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള ഹർജിയിലും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കാസർകോട്ട് സമാധാന അന്തരീക്ഷം നിലനിർത്താൻ കഴിഞ്ഞതുകൊണ്ട് പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ ലഭിക്കേണ്ടതുണ്ട്. നല്ല രീതിയിലുള്ള അന്വേഷണവും കോടതി വ്യവഹാരവും നടന്നിട്ടുണ്ടെന്നാണ് വിശ്വാസം. കാസർകോടിന്റെ മതസൗഹാർദത്തിനും വികസനത്തിനും സഹോദര്യ സ്നേഹത്തിനും ഇത്തരത്തിലുള്ള ഹീനകൃത്യ ചെയ്യാതിരിക്കാൻ വിധി പ്രേരണയാകണമെന്നാണ് പ്രതീക്ഷിക്കുന്നത്.

Riyas Moulavi | റിയാസ് മൗലവി വധക്കേസ്: വിധിക്കായി കാതോർത്ത് കാസർകോട് പൗരാവലി; 6-ാം ചരമ വാർഷികത്തോട് അനുബന്ധിച്ച് മാർച് 19ന് പ്രാർഥനാ സദസ് നടത്തുമെന്ന് ആക്ഷൻ കമിറ്റി

റിയാസ് മൗലവിയുടെ ആറാം ചാരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹം സേവനം ചെയ്ത ചൂരി പഴയ മുഹ് യുദ്ദീൻ ജുമാ മസ്ജിദിലാണ് ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് മാലിക് ദീനാർ ജുമാ മസ്‌ജിദ്‌ ഖത്വീബ് അബ്ദുൽ മജീദ് ബാഖവിയുടെ നേതൃത്വത്തിൽ പ്രാർഥനാ സദസ് നടക്കുന്നത്. ചടങ്ങിൽ പണ്ഡിതന്മാർ അടക്കമുള്ളവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ ആക്ഷൻ കമിറ്റി ഭാരവാഹികളായ നൂറുദ്ദീൻ കറന്തക്കാട്, അബ്ബാസ് സി, ഹാരിസ് ചൂരി, ഇംത്യാസ് കാലികറ്റ്, ഹമീദ് പൂരി, മുഹ്‌യുദ്ദീൻ ജുമാ മസ്‌ജിദ്‌ സെക്രടറി ഇബ്രാഹിം പിഎ എന്നിവർ സംബന്ധിച്ചു.

Keywods:: Top-Headlines, Murder,case, Crimebranch, Help, Committee, Masjid, Arrest, DYSP, Escaped, Riyas Moulavi murder case: Public wait for judgment





Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia