city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേത്യത്വത്തിൽ ജൂൺ 30 ന് അവകാശദിനം ആചരിക്കും; ദുരിതബാധിതരുടെ കുടുംബാംഗങ്ങളും സംബന്ധിക്കും

കാസർകോട്: (www.kasargodvartha.com 29.06.2021) എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേത്യത്വത്തിൽ ജൂൺ 30 ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തെരുവിലിറങ്ങിക്കൊണ്ട് ദുരിതബാധിതരുടെ കുടുംബാംഗങ്ങളും അവരെ പിന്തുണക്കുന്നവരും അവകാശദിനമാചരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ആവശ്യമായ ചികിത്സാ സംവിധാനം ജില്ലയിലൊരുക്കുക, സർകാർ നൽകിയ ഉറപ്പുകൾ പാലിക്കുക, സുപ്രീംകോടതി വിധി എത്രയും വേഗം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സമരം. കാസർകോട്, കാഞ്ഞങ്ങാട്, ചെറുവത്തൂർ, നീലേശ്വരം, ചെമ്മട്ടംവയൽ എന്നിവിടങ്ങളിലാണ് സമരം. കാസർകോട്ട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് രാവിലെ 10 മണിക്ക് എൻ എ നെല്ലിക്കുന്ന് എംഎൽഎ ഉദ്‌ഘാടനം ചെയ്യും.

കോവിഡിന്റെ സാഹചര്യത്തിലെങ്കിലും ജില്ലയിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താൻ സർകാർ തയ്യാറാവണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. ആവശ്യമായ ചികിത്സ കിട്ടാത്തതു കൊണ്ടാണ് കുട്ടികൾ മരിച്ചു കൊണ്ടിരിക്കുന്നതെന്ന് ബന്ധപ്പെട്ടവർ തിരിച്ചറിയണം. വിദഗ്ദ ചികിത്സക്കുള്ള സംവിധാനവും ന്യൂറോളജിസ്റ്റടക്കമുള്ള ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്താൻ ഇനിയും കാലതാമസമുണ്ടാകരുത്. പെൻഷൻ മുടങ്ങുന്നത് ദുരിതബാധിതരെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസകരമാണ്. എന്തിൻറെ പേരിലായാലും വൈകിപ്പിക്കാതെ കൃത്യ സമയത്ത് തന്നെ വിതരണം ചെയ്യണം.

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേത്യത്വത്തിൽ ജൂൺ 30 ന് അവകാശദിനം ആചരിക്കും; ദുരിതബാധിതരുടെ കുടുംബാംഗങ്ങളും സംബന്ധിക്കും

ആവശ്യമായ ചികിത്സ ജില്ലയിൽ തന്നെ ഉറപ്പ് വരുത്തണം. 2019 ഫെബ്രുവരി മൂന്നിന് മുഖ്യമന്ത്രിയുമായി ഉണ്ടാക്കിയ ഉറപ്പുകൾ പാലിക്കണം. 2017ലെ സുപ്രീം കോടതി വിധിയനുസരിച്ച് പട്ടികയിലുള്ള

6727 പേർക്കും അഞ്ച് ലക്ഷം രൂപ നൽകണം. മുഴുവൻ ദുരിതബാധിതരുടെയും കടങ്ങൾ എഴുതി തള്ളണം. റേഷൻ സംവിധാനം പുനഃസ്ഥാപിച്ച് സൗജന്യ റേഷനും ബിപിഎൽ ആനുകൂല്യങ്ങളും അനുവദിക്കണം. പെൻഷൻ തുക അയ്യായിരമായി വർധിപ്പിക്കണം.

പ്രത്യേക മെഡികൽ ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാർ പരിശോധിച്ച് പട്ടികയിൽ പെടുത്തിയവരെ വീണ്ടും പരിശോധിക്കണമെന്ന് പറയുന്നത് അപമാനിക്കലാണ്. പദ്ധതി അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇതിൻറെ പിന്നിലെന്നും ഭാരവാഹികൾ വിമർശിച്ചു.

വാർത്താസമ്മേളനത്തിൽ മുനീസ അമ്പലത്തറ, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, അരുണി ചന്ദ്രൻ കാടകം എന്നിവർ സംബന്ധിച്ചു.

Keywords:  Kerala, News, Kasaragod, Press meet, Endosulfan, Protest, Top-Headlines, Kanhangad, Amabalathara Kunhikrishnan, Aruni Chandran, Sister Jaya, Muneesa Ambalathara, Rights Day will be observed on June 30 under the leadership of the Endosulfan Affected People's Front.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia