city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | കാസർകോട് സ്വദേശിയായ റിസോർട് ജീവനക്കാരൻ മരിച്ചത് ഓൺലൈൻ കംപനിയുടെ ചതിയിൽപ്പെട്ടെന്ന് പൊലീസ്; '60,000 രൂപ നല്‍കിയിട്ടും യുവാവിനെ വഞ്ചിച്ചു'

ഇടുക്കി: (www.kasargodvartha.com) കാസർകോട് സ്വദേശിയായ റിസോർട് ജീവനക്കാരൻ മരിച്ചത് ഓൺലൈൻ കംപനിയുടെ ചതിയിൽപ്പെട്ടെന്ന് പൊലീസ്. ഗെയിമിലൂടെ ലഭിച്ച പണം കിട്ടാൻ വേണ്ടി 60,000 രൂപ നല്‍കിയിട്ടും യുവാവിനെ കംപനി വഞ്ചിച്ചുവെന്നാണ് കണ്ടെത്തൽ. പാണത്തൂർ റാണിപുരത്തെ പാറയ്‌ക്കൽ റെജി–റെജീന ദമ്പതികളുടെ മകൻ പി കെ റോഷിനെ (23) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് പൊലീസിൻ്റെ നിർണായക കണ്ടെത്തൽ പുറത്ത് വന്നത്.

Investigation | കാസർകോട് സ്വദേശിയായ റിസോർട് ജീവനക്കാരൻ മരിച്ചത് ഓൺലൈൻ കംപനിയുടെ ചതിയിൽപ്പെട്ടെന്ന് പൊലീസ്; '60,000 രൂപ നല്‍കിയിട്ടും യുവാവിനെ വഞ്ചിച്ചു'

യുവാവ് തൊടുപുഴ പള്ളിവാസൽ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപമുള്ള റിസോർടിലെ ജീവനക്കാരനാണ്. മരണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണത്തിലാണ് യുവാവ് ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടമായതിനെ തുടർന്നാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചത്. സഹപ്രവർത്തകരുടെ മൊഴിയിൽ നിന്നാണ് യുവാവ് ഓൺലൈൻ ഗെയിമിലൂടെ പണം നഷ്ടപ്പെട്ടുവെന്ന സൂചന പൊലീസിന് ലഭിച്ചത്.

'റോഷ് കുറച്ചുനാളുകളായി ഓൺലൈൻ ഗെയിം കളിച്ചിരുന്നു. തുടക്കത്തിൽ റോഷിന് കുറച്ച് പണം ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ലക്ഷങ്ങൾ നഷ്ടമായി. ജോലി ചെയ്ത് ലഭിക്കുന്ന പണവും കടം വാങ്ങിയ പണവും അടക്കം നഷ്ടപ്പെട്ടു. ഇതിനിടയിൽ യുവാവ് കളിച്ചുനേടിയ പണം ലഭിക്കുന്നതിനായി 60,000 രൂപ അടയ്‌ക്കാൻ ഗെയിം കംപനി ആവശ്യപ്പെട്ടിരുന്നു. കടം വാങ്ങി പണം നൽകിയിട്ടും പണം ലഭിക്കാത്തതിനാലാകാം യുവാവ് ജീവനൊടുക്കാൻ കാരണമായത്', പൊലീസ് പറഞ്ഞു.

Investigation | കാസർകോട് സ്വദേശിയായ റിസോർട് ജീവനക്കാരൻ മരിച്ചത് ഓൺലൈൻ കംപനിയുടെ ചതിയിൽപ്പെട്ടെന്ന് പൊലീസ്; '60,000 രൂപ നല്‍കിയിട്ടും യുവാവിനെ വഞ്ചിച്ചു'

ബുധനാഴ്ച രാത്രി എട്ടരയ്‌ക്കാണ് റിസോർടിന് സമീപത്തെ മരത്തിൽ തൂങ്ങിയ നിലയിൽ യുവാവിനെ സഹപ്രവർത്തകർ കണ്ടത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ദമ്പതികളുടെ ഏകമകനായ റോഷ് ഏതാനും ദിവസം മുൻപ് തന്റെ സഹോദരിക്ക് മാരകരോഗം ബാധിച്ചെന്നും അടിയന്തിര ചികിത്സ വേണമെന്നും സഹായിക്കണമെന്നും സഹപ്രവർത്തകരോട് കള്ളം പറഞ്ഞിരുന്നുവെന്നും പറയുന്നുണ്ട്. ഇക്കാര്യം വിശ്വസിച്ച് എല്ലാവരും ചേർന്ന് 80,000 രൂപ കഴിഞ്ഞ ദിവസം പിരിച്ചു നൽകിയിരുന്നു. ഈ പണവും യുവാവ് ഗെയിമിലൂടെ നഷ്ടപ്പെടുത്തിയെന്നാണ് സൂചന. ഇതിന് പിന്നാലെയാണ് ദാരുണമായ സംഭവം നടന്നത്.

Keywords: News, Kerala, Idukki, Investigation, Police, Thodupuzha, Investigation, Police, Resort employee died due to fraud of online company, police said.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia