city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുറ്റിക്കോല്‍ പഞ്ചായത്തിലും ബന്ധു നിയമന വിവാദം

ബന്തടുക്ക: (www.kasargodvartha.com 13.10.2018) കുറ്റിക്കോല്‍ പഞ്ചായത്തിലും ബന്ധുനിയമന വിവാദം. കുറ്റിക്കോല്‍ പഞ്ചായത്തിലെ തൊഴിലുറപ്പ് ഓഫീസിലേക്ക് താല്‍ക്കാലികമായി ജോലിക്ക് രണ്ട് തസ്തികകളിലേക്ക് നിയമനം നടത്തുന്നതുമായി ബന്ധപ്പെട്ട് പഞ്ചായത്തിലെ ഒരു അംഗവും പാര്‍ട്ടിയുടെ ഏരിയ നേതാവുമായ ആളുടെ ബന്ധുവിനെ നിയമിക്കാന്‍ ശ്രമം നടന്നതായി ആക്ഷേപമുയര്‍ന്നു.

നേതാവിന്റെ സ്വന്തം സഹോദരന്റെ മകനെ തൊഴിലുറപ്പ് ഓഫീസിലെ ഓവര്‍സിയര്‍ നിയമനത്തിലേക്ക് തിരുകി കയറ്റാനായിരുന്നു ശ്രമം നടത്തിയതെന്നാണ് പരാതി. തൊഴിലുറപ്പ് ഓഫീസിലേക്ക് നിലവില്‍ ആളെ എടുക്കണമെങ്കില്‍ രണ്ടര കോടിക്ക് മുകളില്‍ ഫണ്ട് ചെലവഴിക്കാനുള്ള സാഹചര്യം വേണം. നിലവില്‍ ഒരു കോടിയുടെ പദ്ധതി മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ നിയമനം നടത്താന്‍ കഴിയില്ലെന്ന അവസ്ഥയിലിരിക്കെയാണ് കേരളത്തെ ആകെ പിടിച്ചുകുലുക്കിയ പ്രളയമുണ്ടായത്. അതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഗണ്‍മെന്റ് ഓരോ വാര്‍ഡിലും 1,000 പണി കൂടുതല്‍ ചെയ്യാനുള്ള ഉത്തരവ് നല്‍കി. ഇത് ചെയ്യണമെങ്കില്‍ അധികമായി ജോലിക്കാരെ എടുക്കാമെന്ന് നേതാവ് ഭരണസമിതി യോഗത്തില്‍ പറഞ്ഞു. കാറഡുക്ക ബ്ലോക്ക് ഓഫീസില്‍ നിന്നും നിയമനത്തെക്കുറിച്ച് വ്യക്തത വരുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പ്രസ്തുത തസ്തികയിലേക്ക് നിയമനം നടത്തണമെന്ന് ഭരണസമിതി മീറ്റിംഗില്‍ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു.

അന്ന് പഞ്ചായത്ത് പ്രസിഡന്റ് പദ്ധതിയുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടി കാസര്‍കോട് പോയതിനാല്‍ വൈസ് പ്രസിഡണ്ടായിരുന്നു അന്നത്തെ ഭരണ സമിതി മീറ്റിംഗില്‍ അധ്യക്ഷത വഹിച്ചത്. പാര്‍ട്ടി നേതാവ് നിയമന ഉത്തരവ് നല്‍കണമെന്ന് നിര്‍ദേശിച്ചെങ്കിലും ഭരണ സമിതി ഏകകണ്ഠമായി രണ്ടര കോടി ചിലവ് എപ്പഴാണോ വരുന്നത് അന്ന് പരിഗണിക്കാം എന്നു പറഞ്ഞ് തീരുമാനം മാറ്റിവെക്കുകയും ചെയ്തതായി പറയുന്നു. പിന്നീട് വന്ന പഞ്ചായത്ത് ഭരണസമിതി മീറ്റിംഗില്‍ പ്രസിഡണ്ടിനെയും പാര്‍ട്ടി അംഗങ്ങളേയും അസിസ്റ്റന്റ് സെക്രട്ടറിയെയും സ്വാധീനിച്ച് നിയമനം നടത്താന്‍ പന്ത്രണ്ട് മെമ്പര്‍മാരുടെയും എതിര്‍പ്പിനെ മറികടന്ന് തീരുമാനമെടുക്കുകയും ചെയ്തതായാണ് ആക്ഷേപം.

മീറ്റിംഗില്‍ സ്റ്റീയറിംഗ് കമ്മിറ്റിക്ക് ഇന്റര്‍വ്യൂവിന്റെ അധികാരം ചുമതലപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം പാര്‍ട്ടി നേതാവ് പഞ്ചായത്ത് പ്രസിഡണ്ടിനോടും അസിസ്റ്റന്റ് സെക്രട്ടറിയോടും തന്റെ സഹോദരന്റെ മകനെ ഈ ജോലിയില്‍ നിയമിക്കണമെന്നും അതിനു വേണ്ടിയാണ് ഈ ഓര്‍ഡര്‍ കഷ്ടപ്പെട്ട് എടുത്തു കൊണ്ടുവന്നതെന്നും പറയുകയും ചെയ്തതായാണ് പരാതിയുയര്‍ന്നിരിക്കുന്നത്. പിന്നീട് എ ഇ, അസിസ്റ്റന്റ് സെക്രട്ടറി, പ്രസിഡന്റ്, വൈസ്പ്രസിന്റ്, സ്ഥിരം സമിതി അധ്യക്ഷന്മാര്‍ എന്നിവര്‍ പങ്കെടുത്ത ഇന്റര്‍വ്യൂ ബോര്‍ഡില്‍ മാനദണ്ഡം മറികടന്ന് ആളെ എടുക്കാന്‍ പറ്റില്ലായെന്ന് വൈസ് പ്രസിഡന്റ് ആയിരുന്ന പി ദാമോദരന്‍ തൊടുപ്പനം നിര്‍ദേശിക്കുകയും എ ഇയും മറ്റുള്ളവരും യോജിക്കുകയും ചെയ്തു. പിന്നീട് എല്ലാവരും നിയമപരമായി മാര്‍ക്കിടുകയും ഒന്നാം സ്ഥാനം അര്‍ഹതപ്പെട്ടവര്‍ക്ക് കിട്ടുകയും ചെയ്തു. അതു കൊണ്ട് അനധികൃതമായി പാര്‍ട്ടി അംഗത്തിന്റെ ബന്ധുവിനെ നിയമിക്കാന്‍ കഴിഞ്ഞില്ലെന്നും പറയുന്നു.

തന്റെ സഹോദരന്റെ മകന് നിയമനം ലഭിക്കില്ല എന്നറിഞ്ഞ് കഴിഞ്ഞ 10 ന് നടന്ന ഭരണസമിതി മീറ്റിംഗില്‍ ബന്ധുവിന് കിട്ടാത്ത ജോലി ആര്‍ക്കും വേണ്ട എന്നു പറഞ്ഞ് മീറ്റിംഗില്‍ മറ്റ് പാര്‍ട്ടി മെമ്പര്‍മാരുടെ കൂട്ടുപിടിച്ച് ഒച്ചപ്പാട് ഉണ്ടാക്കുകയും ചെയ്തതായാണ് പരാതിയുയര്‍ന്നിരിക്കുന്നത്. യോഗം ബഹളമയമായതിനെ തുടര്‍ന്ന് നിയമനം പ്രസിഡന്റ് തല്‍ക്കാലം നടത്തേണ്ട എന്ന് തിരുമാനിക്കുകയും ചെയ്തു. ഇതോടെ ഇന്റര്‍വ്യൂവിന് ഒന്നാം സ്ഥാനത്തെത്തിയ രണ്ട് പാവപ്പെട്ട എസ്ടി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്ക് ജോലി കിട്ടാനുള്ള അവസരം ഇല്ലാതായെന്നാണ് ആക്ഷേപമയുര്‍ന്നിരിക്കുന്നത്.

കുറ്റിക്കോല്‍ പഞ്ചായത്തിലും ബന്ധു നിയമന വിവാദം


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Bandaduka, Kuttikol, Panchayath, Top-Headlines, Relative appointment controversy in Kuttikkol Panchayat
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia