city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | റശീദിന്റെ മരണം: കൊലയാളിയെ കുറിച്ച് സൂചന ലഭിച്ചു; തനിക്ക് വധഭീഷണിയുണ്ടെന്ന് മകൻ പറഞ്ഞതായി മാതാവ് പൊലീസിന് മൊഴി നൽകി

കുമ്പള: (KasargodVartha) മൈതാനത്ത് തലക്കടിയേറ്റ് കൊല്ലപ്പെട്ട, കാസർകോട്ടെ ശാനവാസ് വധക്കേസിലെ പ്രതിയും കുമ്പള ശാന്തിപള്ളം സ്വദേശിയുമായ അബ്ദുർ റശീദ് എന്ന സമൂസ റശീദിന്റെ (40) കൊലയാളിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി അറിയുന്നു. യുവാവ് പൊലീസ് വലയിലായതായും വിവരമുണ്ട്. തിങ്കളാഴ്ച രാവിലെ 8.30 മണിയോടെ കുമ്പള കുണ്ടങ്കാറഡുക്ക ഐ എച് ആർ ഡി കോളജിനെ സമീപത്തെ മൈതാനത്താണ് യുവാവിനെ കരിങ്കല്ല് കൊണ്ട് കുത്തിപ്പരുക്കേൽപിച്ച് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്.

Investigation | റശീദിന്റെ മരണം: കൊലയാളിയെ കുറിച്ച് സൂചന ലഭിച്ചു; തനിക്ക് വധഭീഷണിയുണ്ടെന്ന് മകൻ പറഞ്ഞതായി മാതാവ് പൊലീസിന് മൊഴി നൽകി

മൈതാനത്തിന് സമീപത്തെ കുറ്റിക്കാട്ടിലാണ് യുവാവിന്റെ മൃതദേഹം ഉണ്ടായിരുന്നത്. രാവിലെ മൈതാനത്ത് കളിക്കാൻ എത്തിയ കുട്ടികൾ രക്തക്കറ കണ്ട് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. പ്രദേശവാസികൾ അന്വേഷണം നടത്തുന്നതിനിടയിലാണ് കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കാസർകോട് ഡി വൈ എസ് പി പികെ സുധാകരൻ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി വിവി മനോജ്, കുമ്പള സി ഐ ഇ അനൂപ് കുമാർ, എസ് ഐ വി കെ അനീഷ് എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഉച്ചയോടെ മൃതദേഹം പോസ്റ്റ് മോർടത്തിനായി പരിയാരത്തെ കണ്ണൂർ മെഡികൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

തനിക്ക് ഭീഷണി ഉണ്ടെന്ന് റശീദ് പറഞ്ഞിരുന്നതായി മാതാവ് പൊലീസിന് മൊഴി നൽകിയതായി വിവരമുണ്ട്. മാതാവിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നിരവധി കേസുകളിൽ പ്രതിയായ ഹബീബ് എന്ന യുവാവിനെ പൊലീസ് വലയിലാക്കിയതായി അറിയുന്നു. ഞായറാഴ്ച ഉച്ച മുതൽ റശീദും ഹബീബും ഒരുമിച്ച് ഉണ്ടായിരുന്നതായും ഇരുവരും ഒരുമിച്ച് മദ്യപിച്ചിരുന്നതായും പൊലീസ് അന്വേഷണത്തിൽ സൂചന ലഭിച്ചിട്ടുണ്ട്. റശീദ് കൊല്ലപ്പെട്ട മൈതാനത്തിന് സമീപം മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം.



മൈതാനത്ത് രാത്രി അഞ്ചോളം പേർ ഉണ്ടായിരുന്നതായാണ് സൂചനകൾ പുറത്തുവന്നിട്ടുള്ളത്. എന്നാൽ ഇതിൽ ആർക്കെങ്കിലും കൊലയുമായി ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. കാസർകോട് മധൂർ പട് ല സ്വദേശിയായ ശാനു എന്ന ശാനവാസിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് റശീദ്.

Investigation | റശീദിന്റെ മരണം: കൊലയാളിയെ കുറിച്ച് സൂചന ലഭിച്ചു; തനിക്ക് വധഭീഷണിയുണ്ടെന്ന് മകൻ പറഞ്ഞതായി മാതാവ് പൊലീസിന് മൊഴി നൽകി

മൈതാനത്ത് വെച്ച് കൊലപ്പെടുത്തിയ ശേഷം റശീദിന്റെ മൃതദേഹം വലിച്ചിഴച്ച് കുറ്റിക്കാട്ടിൽ തള്ളിയതായാണ് സംശയിക്കുന്നത്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന വിവരം പുറത്തുവരുന്നുണ്ട്. റശീദിനെതിരെ കുമ്പള, കാസർകോട് പൊലീസ് സ്റ്റേഷനുകളിൽ ആറിലധികം കേസുകൾ നിലവിലുണ്ട്. ശാന്തിപള്ളത്തെ മുഹമ്മദലി - സൈറുന്നീസ ദമ്പതികളുടെ മകനാണ് റശീദ്. റമീസ, ഹാജറ എന്നിവർ സഹോദരിമാരാണ്.

Keywords: News, Kumbala, Kasaragod, Kerala, Murder, Police, Investigation, Case, Rasheed's death: Clue on killer.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia