city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മാലിക്‌ദീനാർ പള്ളിയിൽ അപൂർവ ലേലം വിളി; സംഭാവനയായി ലഭിച്ച കുതിര ഇനി കോപ്പ ഇബ്രാഹിം കുടുംബത്തിലേക്ക്

കാസർകോട്: (www.kasargodvartha.com 09.04.2021) തളങ്കര മാലിക് ദീനാർ മസ്‌ജിദിൽ ഏവരുടെയും മനം കവർന്ന കുതിര ലേലം ചെയ്തു. ഹിദായത് നഗർ മുട്ടത്തോടിയിലെ കർഷകനായ ജബ്ബാർ മളങ്കളയാണ് കുതിരയെ സ്വന്തമാക്കിയത്. വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന് ശേഷം മാലിക് ദീനാർ പള്ളിയിൽ നടന്ന ലേലത്തിൽ 74,100 രൂപയ്ക്കാണ് കുതിരയെ കരസ്ഥമാക്കിയത്.
                                                                             
മാലിക്‌ദീനാർ പള്ളിയിൽ അപൂർവ ലേലം വിളി; സംഭാവനയായി ലഭിച്ച കുതിര ഇനി കോപ്പ ഇബ്രാഹിം കുടുംബത്തിലേക്ക്

ഹിദായത് നഗറിലെ പ്രമുഖനായ കർഷകനാണ് ജബ്ബാർ. കോഴി, പശു, ആട് തുടങ്ങിയവയും വളർത്തുന്നുണ്ട്. പാട്ടത്തിന് സ്ഥലമെടുത്തും കൃഷി ചെയ്ത് വരുന്നു. മളങ്കള ഫാം ഹൗസിലായിരിക്കും കുതിരയെ വളർത്തുക. മാലിക്‌ദീനാർ പള്ളിയോടുള്ള സ്നേഹത്തിന്റെ പേരിലാണ് കുതിരയെ സ്വന്തമാക്കിയതെന്ന് അദ്ദേഹം  പറഞ്ഞു.

കർണാടക തുംകൂര്‍ സ്വദേശി മുഹമ്മദ് ശംസീര്‍ ആണ് നേർച്ചയായി കുതിരയെ മാലിക്ദീനാർ പള്ളിയിലേക്ക് നൽകിയത്. ഇവിടത്തേക്ക് സ്വര്‍ണ, വെള്ളി ആഭരണങ്ങള്‍ നേര്‍ച്ചയായി എത്താറുണ്ടെങ്കിലും കുതിരയെ നല്‍കുന്നത് ആദ്യമായിരുന്നു. അതിനാല്‍ കൗതുകത്തോടെയാണ് പള്ളിയിലെത്തുന്നവർ കുതിരയെ നോക്കിക്കണ്ടിരുന്നത്.

കഴിഞ്ഞയാഴ്ചയാണ് കുതിരയെ ലേലത്തിൽ വെക്കുന്ന കാര്യം വിളംബരം ചെയ്തത്. ലേലം കാണാൻ നിരവധി പേർ ഒത്തുകൂടിയിരുന്നു. മാലിക് ദീനാർ മസ്‌ജിദ്‌ കമിറ്റി പ്രസിഡന്റ് യഹ്‌യ തളങ്കര, ജനറൽ സെക്രടറി എ അബ്ദുർ റഹ്‌മാൻ, ട്രഷറർ മുക്രി ഇബ്രാഹിം ഹാജി തുടങ്ങിയ ഭാരവാഹികളും സംബന്ധിച്ചു.


Keywords:  Kasaragod, Kerala, News, Malik deenar, Masjid, Top-Headlines, Rare Horse auction at Malik Deenar mosque.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia