city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൾഫിൽ നിന്നും കൊടുത്തയച്ച അര കിലോ സ്വർണ്ണവുമായി യുവാവ് മുങ്ങിയ സംഭവത്തിൽ ക്വട്ടേഷൻ സംഘം തട്ടികൊണ്ടുപോയ യുവാവിനെ നാടകീയമായി മോചിപ്പിച്ചു; ആറ് പേർക്കെതിരെ കേസ്

മേൽപ്പറമ്പ്: (www.kasargodvaretha.com 30.10.2020) ഗൾഫിൽ നിന്നും കൊടുത്തയച്ച അര കിലോ സ്വർണ്ണവുമായി യുവാവ് മുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് മുങ്ങിയ യുവാവിനെ കണ്ടെത്താൻ തട്ടികൊണ്ടു പോയ സുഹൃത്തിനെ നാടകീയമായി മോചിപ്പിച്ചു. കീഴൂർ സ്വദേശിയും ഇപ്പോൾ കളനാട് കട്ടക്കാലിൽ താമസക്കാരനുമായ ശമ്മാസിനെ (30) യാണ് മോചിപ്പിച്ചത്.

ശമ്മാസിനെ കുമ്പള പച്ചമ്പളയിലെ രഹസ്യ കേന്ദ്രത്തിൽ തടവിൽ പാർപ്പിച്ചതായി വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ കാസർകോട് ഡി വൈ എസ് പി പി ബാലകൃഷണൽ നായർ ആദൂർ സി ഐ വി കെ വിശ്വംഭരൻ, കുമ്പള സി ഐ പ്രമോദ്, മേൽപ്പമ്പ് എസ് ഐ പത്മനാഭൻ എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പോലീസ് സംഘം പച്ചമ്പളയിലെ രഹസ്യ താവളം വളഞ്ഞെങ്കിലും പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ശമ്മാസിനെ ഒരു ബൈക്കിൽ കയറ്റി മേൽപ്പറമ്പിൽ എത്തിച്ച് ഇറക്കിവിടുകയായിരുന്നു. പിന്നീട് പോലീസ് എത്തി ശമ്മാസിൻ്റെ മൊഴിയെടുത്തു.

ഗൾഫിൽ നിന്നും കൊടുത്തയച്ച അര കിലോ സ്വർണ്ണവുമായി യുവാവ് മുങ്ങിയ സംഭവത്തിൽ ക്വട്ടേഷൻ സംഘം തട്ടികൊണ്ടുപോയ യുവാവിനെ നാടകീയമായി മോചിപ്പിച്ചു; ആറ് പേർക്കെതിരെ കേസ്

ശമ്മാസിൻ്റെ ഭാര്യ ഇഫ്റത്തിൻ്റെ പരാതിയിൽ കീഴൂരിലെ കുഞ്ഞഹമ്മദ്, ഉസ്മാൻ എന്നിവർക്കും കണ്ടാലറിയാവുന്ന നാലുപേർക്കുമെതിരെ കേസെടുത്തിട്ടുണ്ട്. ഉപ്പളയിലെ ക്വട്ടേഷൻ സംഘമാണ് ശമ്മാസിനെ തട്ടികൊണ്ടു പോയതെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

മേൽപ്പറമ്പ് സ്വദേശിയും കീഴൂരിലെ ക്വാർട്ടേഴ്‌സിൽ താമസക്കാരനുമായ യുവാവ് ഒരാഴ്ച മുമ്പ് ഗൾഫിൽ നിന്നും കള്ളക്കടത്ത് സംഘം കൊടുത്തുവിട്ട അര കിലോ സ്വർണ്ണവുമായി മുങ്ങിയതായി പറയുന്നു. ഇയാളെ കണ്ടെത്താനാണ് സുഹൃത്തായ ശമ്മാസിനെ രണ്ട് കാറുകളിലായെത്തിയ സംഘം വ്യാഴാഴ്ച പുലർച്ചെ മേൽപ്പറമ്പ് ഒരവങ്കരയിൽവെച്ച് തട്ടികൊണ്ടുപോയത്.

സുഹൃത്തുക്കൾക്കൊപ്പം കാറിൽ സഞ്ചരിക്കുന്നതിനിടെയാണ് കാറുകൾ കുറുകെയിട്ട് തടഞ്ഞ് ശമ്മാസിനെ പിടിച്ചു കൊണ്ടുപോയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളെ ആയുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് ശമ്മാസിനെ പിടിച്ചു കൊണ്ടുപോയത്. രക്ഷപ്പെട്ട സുഹൃത്തുക്കളാണ് സംഭവം വീട്ടിൽ അറിയിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് ശമ്മാസിൻ്റെ ഭാര്യ മേൽപ്പറമ്പ് പോലീസിൽ പരാതി നൽകിയത്.

Keywords:  Kerala, News, Kasaragod, Melparamba, Kizhur, Youth, Kidnap, Case, Release, Police, Investigation, Top-Headlines, Quotation-gang, Quotations team dramatically freed the kidnapped young man from Keezhur; Case against six.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia