city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Waterlogging | 'വീടുകൾ വെള്ളത്തിൽ, ആരെയും കാത്തുനിന്നിട്ട് കാര്യമില്ല'; വെള്ളക്കെട്ട് ഒഴിവാക്കാൻ അഴിമുഖം തുറന്ന് പ്രദേശവാസികൾ

മൊഗ്രാൽ: (www.kasargodvartha.com) കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട് ഒഴിവാക്കാൻ കൊപ്പളം അഴിമുഖം തുറന്ന് പ്രദേശവാസികൾ. അധികൃതരോട് പരാതി പറഞ്ഞിട്ടും ആരെയും കാത്തു നിന്നിട്ടും പ്രയോജനമില്ലെന്ന് മനസിലാക്കിയാണ് വീടുകളെല്ലാം വെള്ളക്കെട്ട് ഭീഷണിയിലായ സാഹചര്യത്തിൽ അഴിമുഖം തുറന്ന് വിട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു.

Waterlogging | 'വീടുകൾ വെള്ളത്തിൽ, ആരെയും കാത്തുനിന്നിട്ട് കാര്യമില്ല'; വെള്ളക്കെട്ട് ഒഴിവാക്കാൻ അഴിമുഖം തുറന്ന് പ്രദേശവാസികൾ

കഴിഞ്ഞ ഒരാഴ്ചയായി പെയ്യുന്ന തോരാത്ത മഴയിൽ മൊഗ്രാൽ നാങ്കി കടപ്പുറം, ഗാന്ധിനഗർ, കൊപ്പളം പ്രദേശങ്ങളിലെ അമ്പതോളം വീടുകളാണ് വെള്ളക്കെട്ട് ഭീഷണിയിലായത്. എല്ലാവർഷവും മഴക്കാലത്ത് ഈ പ്രദേശങ്ങളിലെ അവസ്ഥ സമാനമാണ്. അധികൃതരുടെ നടപടി കേവലം സന്ദർശനത്തിൽ മാത്രം ഒതുങ്ങുന്നതായാണ് ആക്ഷേപം.

ഇത്തവണ 'സന്ദർശനം' നടത്തിപ്പോകുന്ന അധികൃതരെ അറിയിക്കാതെയും, കാത്തുനിൽക്കാതെയും പ്രദേശവാസികൾ സംഘടിച്ച് കൊപ്പളം അഴിമുഖം തുറന്നുവിടുകയായിരുന്നു. ഇത് വെള്ളക്കെട്ട് നേരിയ തോതിലെങ്കിലും കുറയാൻ സഹായകമായതായി നാട്ടുകാർ വ്യക്തമാക്കുന്നു.

കഴിഞ്ഞ ഒരു പതിറ്റാണ്ട് കാലമായി ഈ പ്രദേശങ്ങളിൽ അമ്പതോളം കുടുംബങ്ങൾ മഴക്കെടുതിയിൽ ദുരിതം അനുഭവിക്കുകയാണ്. ശാശ്വതമായ പരിഹാരം കാണാൻ ഇതുവരെ അധികൃതർക്ക് ആയിട്ടില്ല. മഴ കനക്കുന്നതോടെ വീടുകൾക്ക് ചുറ്റും വെള്ളക്കെട്ട് അനുഭവപ്പെടുകയും,ചില വീടുകളിൽ വെള്ളം കയറുകയും, പിഞ്ചുകുട്ടികൾ, സ്കൂൾ - മദ്രസ വിദ്യാർഥികൾക്ക് അടക്കം വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയുമാണ്. കക്കൂസ് കുഴികൾ വെള്ളത്തിൽ മുങ്ങുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാവുന്നുണ്ട്. കിണറുകളിലെ ശുദ്ധജലവും മലിനമാകുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു.

Waterlogging | 'വീടുകൾ വെള്ളത്തിൽ, ആരെയും കാത്തുനിന്നിട്ട് കാര്യമില്ല'; വെള്ളക്കെട്ട് ഒഴിവാക്കാൻ അഴിമുഖം തുറന്ന് പ്രദേശവാസികൾ

അഴിമുഖം മുറിച്ച് വെള്ളക്കെട്ട് ഒഴിവാക്കാൻ സികെ അബൂബകർ, സിഎച് സിദ്ദീഖ്, ബി കെ അശ്റഫ്, അബ്ബാസ് സികെ, അബ്ദുല്ല മൻട്ടി, സ്വാദിഖ് കൊപ്പളം, ജലീൽ, മൂസ, ജലീൽ സിഎം, ഹനീഫ് സികെ എന്നിവർ നേതൃത്വം നൽകി.

Keywords: News, Kumbala, Mogral, Kasaragod, Kerala, Rain, Road, Complaint, Students, Public opened estuary to avoid waterlogging.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia