city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അബ്ദുർ റഹ്‌മാൻ ഔഫിന്റെ വീട് ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുൽ വഹാബ് സന്ദർശിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 30.12.2020) കല്ലൂരാവി മുണ്ടത്തോട്ട് മുസ്ലിം ലീഗ് പ്രവർത്തകർ കൊലപ്പെടുത്തിയ പഴയ കാപ്പുറത്തെ അബ്ദുർ റഹ്‌മാൻ ഔഫിന്റെ വീട് ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ടും ന്യൂനപക്ഷ വികസന കോർപ്പറേഷൻ ചെയർമാനുമായ പ്രൊഫസർ എ പി അബ്ദുൽ വഹാബ് സന്ദർശിച്ചു.

സംസ്ഥാന സെക്രടറി നാസർ കോയ തങ്ങൾ, സെക്രടറിയേറ്റ് മെമ്പർ എൻ കെ അബ്ദുൽ അസീസ്, ജില്ലാ പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി കളനാട്, ജനറൽ സെക്രടറി അസീസ് കടപ്പുറം, സംസ്ഥാന കൗസിൽ അംഗം പി സി ഇസ്മാഈൽ പടന്ന, മുനിസിപ്പൽ പ്രസിഡണ്ട് സഹായി ഹസൈനാർ, ജനറൽ സെക്രടറി ശഫീഖ് കൊവ്വൽ പള്ളി, നഗരസഭ വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, കൗൺസിലർമാരായ നജ്മ, ഫൗസിയ, പയ്യന്നൂർ നഗരസഭ കൗൺസിലർ ഇഖ്ബാൽ പോപ്പുലർ, നിലേശ്വരം നഗരസഭ കൗൺസിലർ ശംസുദ്ധീൻ അരിഞ്ചിര, ഐ എം സി സി നേതാക്കളായ ജലീൽ പടന്നക്കാട്, മുഹമ്മദ് കുഞ്ഞി കുറ്റിക്കാൽ, എൻ വൈ എൽ ജില്ലാ സെക്രടറി സിദ്ധീഖ് ചെങ്കള, ശാഫി സന്തോഷ് നഗർ, മുഹമ്മദ് കോട്ടപ്പുറം, മുഹമ്മദ് കുഞ്ഞി കോട്ടപ്പുറം, മുഹമ്മദ് ഹാജി തൊട്ടുംപുറം, മുഹമ്മദ് ഹാജി പുഞ്ചാവി തുടങ്ങിയ നേതാക്കളും പ്രവർത്തകരും കൂടെ ഉണ്ടായിരുന്നു.

അബ്ദുർ റഹ്‌മാൻ ഔഫിന്റെ വീട് ഐ എൻ എൽ സംസ്ഥാന പ്രസിഡണ്ട് പ്രൊഫ. എ പി അബ്ദുൽ വഹാബ് സന്ദർശിച്ചു

ഔഫിന്റെ കുടുംബാംഗങ്ങളും, എസ് വൈസ് എസ് നേതാക്കളും വീട്ടിലുണ്ടായിരുന്നു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച ശേഷമാണ് നേതാക്കൾ മടങ്ങിയത്.

Keywords:  Kerala, News, Kasaragod, Kanhangad, Murder, House, Visit, INL, Leader, Top-Headlines, Professor AP Abdul Wahab visited the house of Abdur Rahman Auf.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia