ലീഗിന്റെ വനിതാ പഞ്ചായത്തംഗത്തിനെതിരെ വാട്‌സ് അപ്പില്‍ അപവാദപ്രചരണം; സി പി എം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ അന്വേഷണം
Dec 14, 2016, 11:04 IST
ആദൂര്‍: (www.kasargodvartha.com 14/12/2016) വനിതാ പഞ്ചായത്തംഗത്തിനെതിരെ വാട്‌സ് അപ്പ് ഗ്രൂപ്പില്‍ അപവാദപ്രചരണം നടത്തിയെന്ന പരാതിയില്‍ ആദൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. യൂത്ത് ലീഗ് ജില്ലാവൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്തിന്റെ ഭാര്യയും മുളിയാര്‍ ഗ്രാമപഞ്ചായത്ത് അംഗവുമായ അനീസ മല്ലത്തിനെതിരെയാണ് വാട്‌സ് അപ്പ് ഗ്രൂപ്പില്‍ അപമാനകരമായ പോസ്റ്റുകളിട്ടത്.
ഇതേ തുടര്‍ന്ന് അനീസ ജില്ലാപോലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ എസ് പി നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ സത്യമുണ്ടെന്ന് ബോധ്യപ്പെട്ടു. തുടര്‍ന്ന് കേസെടുക്കാന്‍ എസ് പി ആദൂര്‍ പോലീസിന് നിര്‍ദേശം നല്‍കുകയാണുണ്ടായത്.
ഗ്രൂപ്പ് ആഡ്മിനും വനിതാപഞ്ചായത്തംഗത്തിനെതിരെ പോസ്റ്റിട്ട ആള്‍ക്കുമെതിരെയാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സി പി എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവരാണ് ഇത്തരമൊരു പോസ്റ്റിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

Keywords: Adhur, Muslim League, CPM, Panchayath Member, Complaint, Whatsapp, Case, Kasaragod, Kerala, Probe against CPM branch secretary for abusing IUML female ward member