വിദ്യാര്‍ത്ഥികളുടേതടക്കം ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് സ്വകാര്യ ബസുടമകള്‍ പ്രക്ഷോഭത്തിലേക്ക്; നവംബര്‍ 20ന് സംസ്ഥാന വ്യാപകമായി സര്‍വ്വീസ് നിര്‍ത്തി വെക്കും
Nov 4, 2019, 12:41 IST
കാസര്‍കോട്: (www.kasargodvartha.com 04.11.2019) പൊതുമേഖലയും സ്വകാര്യമേഖലയും ഒരുപോലെ സംരക്ഷിക്കത്തക്ക നിലയില്‍ ഗതാഗതനയം രൂപീകരിക്കുക, വിദ്യാര്‍ത്ഥികളുടേതടക്കം ബസ്ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുക, സ്വകാര്യബസുകളിലേത് പോലെ കെ എസ് ആര്‍ ടി സിയിലും വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 20ന് സംസ്ഥാന വ്യാപകമായി സര്‍വ്വീസ് നിര്‍ത്തി വെച്ച് സൂചന സമരം നടത്തുമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്ത് സ്വകാര്യബസ് വ്യവസായം ഇന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. ഇന്ധനവിലവര്‍ദ്ധനവ്, ഇന്‍ഷൂറന്‍സ് പ്രീമിയം, ജീവനക്കാരുടെ വേതനം, ടയര്‍, ട്യൂബ്, ലൂബ്രിക്കന്റ്സ് എന്നിവയിലുണ്ടായിക്കൊണ്ടിരിക്കുന്ന അമിതമായ വിലവര്‍ദ്ധനവ് തുടങ്ങിയവ വ്യവസായത്തിന്റെ നിലനില്‍പിന് തന്നെ അപകടത്തിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ നാല് വര്‍ഷത്തിനുള്ളില്‍ 65 ശതമാനത്തിലധികമാണ് ഇന്‍ഷൂറന്‍സ് പ്രീമിയത്തിലുണ്ടായ വര്‍ദ്ധനവ്. 2018 മാര്‍ച്ചില്‍ ബസ് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കുമ്പോള്‍ ഒരു ലിറ്റര്‍ ഡീസലിന് 64 രൂപ വിലയുണ്ടായിരുന്നത് ഇന്ന് 73 രൂപയോളം എത്തിയിരിക്കയാണ്. 2011 ല്‍ 34,000 ത്തോളം ഉണ്ടായിരുന്ന സ്വകാര്യബസുകള്‍ ഇന്ന് 12,500 ആയി കുറഞ്ഞിരിക്കയാണ്. സ്‌കൂട്ടര്‍, ഓട്ടോറിക്ഷകള്‍, കാറുകള്‍ എന്നിവയുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചതുമൂലം ബസിലെ യാത്രക്കാരുടെ എണ്ണം കുറഞ്ഞുവരുന്നതോടൊപ്പം ഉള്ള യാത്രക്കാരില്‍ 60 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളുമാണ്. മുതിര്‍ന്ന യാത്രക്കാരുടെ നിരക്കിന്റെ 12 ശതമാനം മാത്രമാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നല്‍കിവരുന്നത്. സ്വകാര്യബസുകള്‍ സര്‍വ്വീസ് നടത്തിക്കൊണ്ടിരിക്കുന്ന റൂട്ടുകളുടെ ഇടയിലൂടെയുള്ള കെ എസ് ആര്‍ ടി സിയുടെ സര്‍വ്വീസ് കാരണം സ്വകാര്യമേഖലയും പൊതുമേഖലയും ഒരുപോലെ നശിക്കുന്ന സാഹചര്യമാണുള്ളതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
നവംബര്‍ ആറിന് ബുധനാഴ്ച രാവിലെ 10.30 മണിക്ക് വിദ്യാനഗര്‍ ഗവ. കോളേജ് പരിസരത്ത് നിന്നും കലക്ട്രേറ്റ് വരെ പ്രകടനവും ബി സി റോഡ് ജംഗ്ഷനില്‍ കൂട്ടധര്‍ണയും സംഘടിപ്പിക്കും. നവംബര്‍ 13ന് സെക്രട്ടറിയേറ്റ് ധര്‍ണയും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു
വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് കെ. ഗിരീഷ്, ജനറല്‍ സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, സെന്‍ട്രല്‍ കമ്മിറ്റി അംഗം സി എ മുഹമ്മദ് കുഞ്ഞി, ജോ. സെക്രട്ടറി ശങ്കരനായക്, വൈസ് പ്രസിഡണ്ട് ഹസൈനാര്‍, ജോ. സെക്രട്ടറി ലക്ഷ്മണന്‍, ട്രഷറര്‍ പി എ മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, news, Top-Headlines, Press meet, Bus Owners Association, Private bus strike on Nov. 20
< !- START disable copy paste -->