city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Investigation | പ്രഭാകര നൊണ്ടയുടെ കൊലപാതകത്തിൽ കൊലയാളികളിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെ; പ്രതിയെ തേടിയുള്ള യാത്രയിൽ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍; 'കൊലപാതകം നടത്തിയത് സഹോദരൻ അടക്കം 5 അംഗ സംഘം; രണ്ട് പേർ വലയിൽ; മുഖ്യ പ്രതിയടക്കം 2 പേർക്കായി തിരച്ചിൽ'; 24 മണിക്കൂറിനകം കേസ് തെളിയിച്ച് കാസർകോട് പൊലീസ്

മഞ്ചേശ്വരം: (www.kasargodvartha.com) പൈവളിഗെ കളായില്‍ പ്രഭാകര നൊണ്ടയെ (40) വെട്ടിക്കൊലപ്പെടുത്തിയത് സഹോദരൻ അടക്കം അഞ്ചംഗ സംഘമെന്ന് പൊലീസ് പറഞ്ഞു. ഇതിൽ സഹോദരൻ ജയറാം നൊണ്ടയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേർ വലയിലാണ്. മുഖ്യപ്രതിയടക്കം രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാണ്. സ്വത്ത് തർക്കവും സഹോദരങ്ങൾ തമ്മിലുള്ള കുടിപ്പകയുമാണ് ക്വടേഷൻ സംഘത്തെ ഉപയോഗിച്ചുള്ള കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കൊലപാതകം, അടിപിടി, കവർച അടക്കം നിരവധി കേസുകളിൽ പ്രതികളാണ് കൊല്ലപ്പെട്ട പ്രഭാകരയും കൊലയാളിയായ സഹോദരൻ ജയറാം നൊണ്ടയും. തമ്മിൽ അടിപിടി കൂടിയ കേസും ഇവർക്കെതിരെയുണ്ട്. 1994ൽ മറ്റൊരു സഹോദരനായ ബാലകൃഷ്‌ണയെ കൊലപ്പെടുത്തിയതിന് പിന്നിലും ജയറാമായിരുന്നു. കളായിലും പുത്തൂരിലുമായി വീടും സ്ഥലവും ഉൾപെടെ കുടുംബ സ്വത്ത് ഇവർക്കുണ്ട്. ഇത് കൈകാര്യം ചെയ്തിരുന്നത് പ്രഭാകരയായിരുന്നു. രണ്ട് സഹോദരിമാർ കൂടി ഇവർക്കുണ്ട്. എന്നാൽ സ്വത്തുക്കളുടെ വീതം വെപ്പ് നടന്നിരുന്നില്ല. ഇതിന്റെ അസ്വാരസ്യങ്ങൾ കുടുംബത്തിൽ ഉണ്ടായിരുന്നു. ജയറാമും പ്രഭാകരയും തമ്മിൽ കാണുമ്പോഴെല്ലാം പരസ്പരം കലഹങ്ങൾ പതിവായിരുന്നു.

Investigation | പ്രഭാകര നൊണ്ടയുടെ കൊലപാതകത്തിൽ കൊലയാളികളിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെ; പ്രതിയെ തേടിയുള്ള യാത്രയിൽ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍; 'കൊലപാതകം നടത്തിയത് സഹോദരൻ അടക്കം 5 അംഗ സംഘം; രണ്ട് പേർ വലയിൽ; മുഖ്യ പ്രതിയടക്കം 2 പേർക്കായി തിരച്ചിൽ'; 24 മണിക്കൂറിനകം കേസ് തെളിയിച്ച് കാസർകോട് പൊലീസ്

നല്ല ആരോഗ്യവാനായിരുന്ന പ്രഭാകരയെ ഒറ്റയ്ക്ക് നേരിടുക പ്രയാസമായതിനാൽ, വകവരുത്തുക എന്ന ലക്ഷ്യത്തോടെ ഖാലിദ് എന്നയാൾ വഴി കർണാടക സ്വദേശിയും കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനുമായ സലീം എന്നയാൾക്ക് ജയറാം ക്വടേഷൻ നൽകുകയായിരുന്നു. തുടർന്ന് ശനിയാഴ്ച പുലർചെ ജയറാം തന്റെ കാറിൽ സലീമിന്റെ വീടിന്റെ സമീപത്ത് നിന്ന് നാല് പേരെയും കയറ്റി കളായിലെ തന്റെ വീടിന് സമീപമെത്തി. വീടിനോട് ചേർന്നുള്ള, വിറകും അടക്കയുമൊക്കെ സൂക്ഷിക്കുന്ന ഷെഡിലാണ് പ്രഭാകര കിടന്നുറങ്ങിയിരുന്നത്.

ജയറാം രണ്ട് പ്രവശ്യം ഷെഡിലെത്തി പ്രഭാകര ഉറങ്ങിയോ എന്ന് പരിശോധിച്ചു. ഏകദേശം രണ്ടര മണിയോടെ ജയറാമും ക്വടേഷൻ സംഘത്തിലെ മൂന്ന് പേരും ഷെഡിനകത്ത് കയറി, ഉറങ്ങിക്കിടക്കുകയായിരുന്ന പ്രഭാകരയെ തലങ്ങും വിലങ്ങും വെട്ടുകയായിരുന്നു. ഒരാളെ പുറത്ത് ആരെങ്കിലും വരുന്നുണ്ടോയെന്ന് നോക്കാൻ നിയോഗിച്ചിരുന്നു. ജയറാമാണ് ആദ്യം കുത്തിയത്. പിന്നീട് മറ്റുള്ളവരും ചേർന്ന് ക്രൂരമായി കുത്തി മരണം ഉറപ്പ് വരുത്തുകയായിരുന്നു.

കൊലപാതകത്തിന് ശേഷം പുലർചെ ആറര മണിയോടെ ജയറാം കുതിരപ്പദവിലുള്ള തന്റെ അടുത്ത സുഹൃത്തിനെ കണ്ട് പ്രഭാകരയെ കൊലപ്പെടുത്തിയ വിവരം അറിയിക്കുകയും 500 രൂപ ഇയാളിൽ നിന്ന് വാങ്ങി സ്ഥലം വിടുകയുമായിരുന്നു. തുടർന്ന് വിട്ലയിൽ കാർ ഉപേക്ഷിച്ച് അവിടെ നിന്ന് ബസ് കയറി പുത്തൂരിൽ എത്തി. അതേസമയം തന്നെ, കൊലയാളിക്കായി പൊലീസ് അന്വേഷണവും ഊർജിതമായി നടക്കുന്നുണ്ടായിരുന്നു. കൊലപാതകത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ കാസർകോട് ഡി വൈ എസ് പി, പി കെ സുധാകരൻ കൊലയാളിയെ കണ്ടെത്തുന്നതിനായി രണ്ട് എസ് ഐമാരുടെയും ആറ് പൊലീസുകാരെയും ചേർത്ത് രണ്ട് ടീമാക്കി അന്വേഷണം ആരംഭിച്ചു. ജയറാം ബന്ധപ്പെടാൻ സാധ്യതയുള്ള സുഹൃത്തുക്കളുടെ ലിസ്റ്റ് തയ്യാറാക്കി അന്വേഷണം നടത്താനായിരുന്നു പൊലീസ് പദ്ധതി.

ഇതിന്റെ അടിസ്ഥാനത്തിൽ കുതിരപ്പദവിലുള്ള സുഹൃത്തിന്റെ അടുക്കൽ ജയറാം പോയിരിക്കാമെന്ന സംശയത്തിൽ ഉച്ചയോടെ പൊലീസ് ഇവിടെയെത്തി. അതേസമയത്ത് യാദൃശ്ചികമായി ജയറാം പുതിയൊരു നമ്പറിൽ നിന്ന് ഇതേ സുഹൃത്തിനെ ഫോണിൽ വിളിക്കുകയും ചെയ്തു. കൊലപാതകത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് മെയ് 29ന് ജയറാം പുതിയ ഫോണും നമ്പറും വാങ്ങിയിരുന്നു. അതിൽ നിന്നായിരുന്നു കോൾ വന്നത്. അത്യാവശ്യമായി കുറച്ച് പണം വേണമെന്നും അത് പുത്തൂരിൽ എത്തിച്ച് തരണമെന്നുമായിരുന്നു ജയറാം സുഹൃത്തിനോട് ആവശ്യപ്പെട്ടത്.

പൊലീസ് നിർദേശാനുസരണം, സുഹൃത്ത് പണം തരാമെന്നും എവിടേക്ക് എത്തിക്കണമെന്നും ചോദിച്ചു. അതിന്റെ അടിസ്ഥാനത്തിൽ വൈകുന്നേരത്തോടെ സുഹൃത്തിനെയും കൊണ്ട് പൊലീസ് പുത്തൂരിലെത്തി. പൊലീസ് ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് ഓടോറിക്ഷയിൽ പോവുകയും സുഹൃത്തിനെ ഒറ്റയ്ക്ക് നടത്തിവിടുകയും ചെയ്തു. ജയറാമിനെ കണ്ടയുടൻ പൊലീസ് ചാടിവീണ് ബലമായി കീഴ്‌പ്പെടുത്തുകയുമായിരുന്നു. ആറര മണിക്കൂർ കൊണ്ട് തന്നെ പൊലീസിന് ആദ്യത്തെ പ്രതിയിലേക്ക് എത്താനായത് നേട്ടമായി. തുടർന്ന് ജയറാമിനെ ചോദ്യം ചെയ്തതിന് പിന്നാലെ കൂടുതൽ പ്രതികൾ വലയിലാവുകയായിരുന്നു. 24 മണിക്കൂറിനകം കേസ് തെളിയികാനായി എന്നതും പൊലീസിന് അഭിമാനമായി.

Investigation | പ്രഭാകര നൊണ്ടയുടെ കൊലപാതകത്തിൽ കൊലയാളികളിലേക്ക് പൊലീസ് എത്തിയത് ഇങ്ങനെ; പ്രതിയെ തേടിയുള്ള യാത്രയിൽ ഉദ്വേഗഭരിതമായ നിമിഷങ്ങള്‍; 'കൊലപാതകം നടത്തിയത് സഹോദരൻ അടക്കം 5 അംഗ സംഘം; രണ്ട് പേർ വലയിൽ; മുഖ്യ പ്രതിയടക്കം 2 പേർക്കായി തിരച്ചിൽ'; 24 മണിക്കൂറിനകം കേസ് തെളിയിച്ച് കാസർകോട് പൊലീസ്

Keywords: News, Kasaragod, Manjeshwar, Police, Investigation, Murder, Crime, DYSP, Karnataka, Arrest, Prabhakaranonda's murder carried out by group of 5 members.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia