city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാതിവഴിയിലായ വീട് നിർമാണത്തിനായി നിർധന വീട്ടമ്മയും കുടുംബവും സഹായം തേടുന്നു; മഴയെത്തും മുമ്പേ സ്വന്തം വീട്ടിലേക്ക് കയറാൻ കനിവുള്ളവരെ സഹായിക്കുമോ

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (www.kasargodvartha.com 21.05.2021) 55 വയസിനിടെ അഞ്ച് തവണ വാടക വീട്ടിൽ താമസം. അഞ്ച് സെന്റ്‌ ഭൂമിയിൽ നിർമാണം തുടങ്ങിയ വീട് പണി അഞ്ച് വർഷം കൊണ്ടും പൂർത്തീകരിക്കാൻ കഴിഞ്ഞില്ല. ബളാൽ പഞ്ചായത്തിലെ എൽസി ദേവസ്യയുടെയും കുടുംബത്തിന്റെയും ജീവിത കഥ സങ്കടം നിറഞ്ഞത്.

പാതിവഴിയിലായ വീട് നിർമാണത്തിനായി നിർധന വീട്ടമ്മയും കുടുംബവും സഹായം തേടുന്നു; മഴയെത്തും മുമ്പേ സ്വന്തം വീട്ടിലേക്ക് കയറാൻ കനിവുള്ളവരെ സഹായിക്കുമോ



ഇപ്പോൾ താമസിക്കുന്ന അഞ്ചാമത്തെ വീടിന് മാസ വാടക നൽകേണ്ടെങ്കിലും അനുജത്തി ഇറങ്ങാൻ പറഞ്ഞാൽ ഏത് സമയത്തും വീട് വിട്ടൊഴിയേണ്ടി വരും. കോട്ടയം ജില്ല സ്വദേശിയായ ഇവർ വർഷങ്ങൾക്ക് മുൻപാണ് ബളാൽ പഞ്ചായത്തിലെത്തിയത്. ദാമ്പത്യത്തിന്റെ സന്തോഷങ്ങൾക്ക് പിറകെ അനുഭവപ്പെട്ട ദുരിതത്തിന് ഇപ്പോഴും അറുതിയില്ല.

മൂത്ത പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞെങ്കിലും 24 വയസുള്ള രണ്ടാമത്തെ പെൺകുട്ടി ഈ മാതാവിന് ഇരട്ടി ദുഃഖം നൽകുന്നു. ജന്മനാ ഉള്ള വൈകല്യം മൂലം അമ്മയുടെ സഹായം ഇല്ലാതെ ഈ മകൾക്ക് കാര്യമായി ഒന്നും ചെയ്യുവാൻ കഴിയില്ല. ദേവസ്യയുടെ ഭർത്താവ് ദേവസ്യയ്ക്കും പലവിധ രോഗങ്ങളുണ്ട്. ആ പ്രയാസങ്ങൾക്കിടയിലും കൂലിപണികൾ ചെയ്താണ് ഈ ആറംഗ കുടുംബം ജീവിച്ചു പോവുന്നത്. മരുന്നിനും മറ്റുമായി നല്ലൊരു തുക വേറെയും കണ്ടെത്തണം.

ഇവരുടെ ദുരിതം മനസിലാക്കിയ ബളാൽ പഞ്ചായത്ത് വീട് നിർമാണത്തിനായി രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. ഈ തുക കൊണ്ട് അഞ്ചു സെന്റ് ഭൂമിയിൽ ഒരു കൊച്ചു വീട് നിർമാണം ആരംഭിച്ചെങ്കിലും ഭിത്തിനിർമാണത്തിന് മാത്രമാണ് തികഞ്ഞത്. പിന്നോക്ക വിഭാഗം അല്ലാത്തത് കൊണ്ട് കൂടുതൽ ആനുകൂല്യം ഇവർക്ക് ലഭിച്ചതുമില്ല.

രണ്ട് കിടപ്പ് മുറിയും ഒരു അടുക്കളയും ശുചിമുറിയും അടങ്ങിയ വീടിന്റെ കുറച്ച് പണികൾ മാത്രമേ ബാക്കിയുള്ളൂവെങ്കിലും അഞ്ചു വർഷം കഴിഞ്ഞിട്ടും പൂർത്തിയാക്കുവാൻ ഇവർക്ക് കഴിഞ്ഞില്ല. ദുരിത ജീവിതവും ഇതിനിടയിലെ രോഗങ്ങളുമാണ് ഇപ്പോഴും ഇവർക്ക് തടസം നിൽക്കുന്നത്. കോവിഡ് കാലമായതിനാൽ ദേവസ്യയ്ക്ക് അത്യാവശ്യം ലഭിച്ചിരുന്ന കൂലിപണിയും കിട്ടാതെയായി.

ഈ മഴക്കാലം തുടങ്ങും മുമ്പെങ്കിലും വീടിന്റെ ജോലികൾ പൂർത്തിയാക്കുവാൻ കോവിഡ് കാലത്തിനിടയിലും നിർധന വീട്ടമ്മ കരുണ വറ്റാത്ത മനസുകൾ തേടുകയാണ്. ഇവരെ സഹായിക്കാനായി വാർഡ് മെമ്പർ വിനു കെആർ ഒരു ജോയിന്റ് അകൗണ്ട് എസ് ബി ഐ വെള്ളരിക്കുണ്ട് ശാഖയിൽ തുടങ്ങിയിട്ടുണ്ട്. കനിവുള്ളവരേ സഹായിക്കുമല്ലോ.

ഫോൺ: +919947216604.

+917034575872.

Account Name: ELSY AND VINU K R

Account Number: 40153589842.

Bank and Branch : SBI, Vellarikundu

IFSC Number : SBIN 0071104.

Keywords:  Kerala, News, Kasaragod, Vellarikundu, Top-Headlines, Needs help, Helping hands, Balal, House, Poor housewife and family seek help to build a half-built house.
 

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia