Assualt | 'അപകട സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത യുവാവ് എസ്ഐയോട് രഹസ്യം പറയാൻ അടുത്തശേഷം ചെവി കടിച്ചുപറിച്ചു; പാതിഭാഗം അറ്റുപോയി'; സംഭവം പൊലീസ് ജീപിൽ വെച്ച്; പ്രതി അറസ്റ്റിൽ
Feb 3, 2023, 16:04 IST
കാസർകോട്: (www.kasargodvartha.com) അപകട സ്ഥലത്ത് നിന്ന് കസ്റ്റഡിയിലെടുത്ത യുവാവ് എസ്ഐയോട് ചെവിയിൽ പറയാനെന്ന വ്യാജേന അടുത്തശേഷം ചെവി കടിച്ചുപറിച്ചതായി പൊലീസ് പറഞ്ഞു. എസ്ഐയുടെ ചെവിയുടെ പാതിഭാഗം അറ്റുപോയി. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനിലെ പ്രിൻസിപൽ എസ്ഐ എം വി വിഷ്ണു പ്രസാദിന് നേരെയാണ് അക്രമം ഉണ്ടായത്. സംഭവത്തിൽ കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്റ്റെനി റോഡ്രിഗസിനെ (48) അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ച വൈകുന്നേരം ആറര മണിയോടെ ഉളിയത്തടുക്കയിൽ വെച്ചാണ് സംഭവം. ഉളിയത്തടുക്കയിൽ ബൈക് വാനുമായി കൂട്ടിയിടിച്ച സംഭവം നടന്നിരുന്നു. അപകടത്തിൽ പെട്ട ബൈക് യാത്രക്കാരനായിരുന്നു സ്റ്റെനി റോഡ്രിഗസ്. വാൻ ഡ്രൈവറുമായി സ്റ്റെനി റോഡ്രിഗസ് വാക് തർക്കത്തിൽ ഏർപെടുകയും ആളുകൾ കൂടുകയും ചെയ്തിരുന്നു. ഈ സമയത്ത് ഒരു വാറന്റ് പ്രതിയെ പിടികൂടാൻ ഉളിയത്തടുക്ക ഭാഗത്തേക്ക് പോയ പൊലീസ് തിരിച്ചുവരുന്നുണ്ടായിരുന്നു.
'ആൾക്കൂട്ടം കണ്ട്, റോഡ് തടസം ഉണ്ടാക്കരുതെന്നും പരാതിയുണ്ടെങ്കിൽ പൊലീസ് സ്റ്റേഷനിൽ നൽകണമെന്നും തർക്കത്തിൽ ഏർപെട്ടവരോട് പൊലീസ് അറിയിച്ചു. എന്നാൽ സ്റ്റെനി റോഡ്രിഗസ് കൂടുതൽ പ്രകോപിതനാവുകയായിരുന്നു. ഇതോടെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ജീപിൽ വെച്ച് മുൻ സീറ്റിൽ ഇരിക്കുകയായിരുന്ന എസ്ഐയുടെ ചെവിയിൽ പറയാനെന്ന വ്യാജേന അടുത്തശേഷം ചെവി കടിച്ചുപറിക്കുകയായിരുന്നു', പൊലീസ് പറഞ്ഞു. യുവാവ് ലഹരിയിലായിരുന്നുവെന്നാണ് വിവരം. എസ്ഐ ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിന് ശേഷം പ്രതി അക്രമാസക്തനായിരുന്നുവെന്നും ശാന്തനാക്കാൻ ഏറെ സമയമെടുത്തതായും പൊലീസ് ഇൻസ്‌പെക്ടർ പി അജിത് കുമാർ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

Keywords: Top-Headlines, Latest-News, Kasaragod, Attack, Police, Arrest Warrant, Youth, Uliyathaduka, Police SI assaulted by youth.