വീട്ടിൽ നിന്നിറങ്ങിയ 21 കാരിയെ കാണാനില്ല; അന്വേഷണം ഊർജിതമാക്കി
May 22, 2021, 13:04 IST
കാസർകോട്: (www.kasargodvartha.com 22.05.2021) വീട്ടിൽ നിന്നിറങ്ങിയ 21 കാരിയെ കാണാതായതായി പരാതി. പുല്ലൂരിലെ ശ്രീധരന്റെ മകൾ കെ അഞ്ജലി (21) യെ ആണ് ഏപ്രിൽ 19ന് ഉച്ചയ്ക്ക് 1.30 മുതൽ കാണാതായത്. പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കി.
19ന് ഉച്ചയ്ക്ക് 1.30ന് വീട്ടിൽ നിന്നും ഇറങ്ങിയിരുന്നു. പിന്നീട് വീട്ടിൽ തിരിച്ചെത്തിയിട്ടില്ല. വെളുത്ത നിറമാണ്. ഉയരം 167 സെ മീ. കാണാതാവുമ്പോൾ കറുപ്പ് നിറത്തിൽ വെള്ളപ്പുള്ളികളോടു കൂടിയ ടോപ്, കറുത്ത പാൻറ് എന്നിവയായിരുന്നു വേഷം. ഒരു ഹാൻഡ് ബാഗും ഷോൾഡർ ബാഗും ഉണ്ടായിരുന്നു.
യുവതിയെ കണ്ടുകിട്ടുന്നവർ അടുത്തുളള പൊലീസ് സ്റ്റേഷനിലോ അമ്പലത്തറ പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഫോൺ നമ്പർ: 04672 243200, 9497947275.
യുവതിയെ കണ്ടുകിട്ടുന്നവർ അടുത്തുളള പൊലീസ് സ്റ്റേഷനിലോ അമ്പലത്തറ പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഫോൺ നമ്പർ: 04672 243200, 9497947275.
keywords: Kerala, News, Kasaragod, Pullur, Missing, Police, Investigation, complaint, Women, Top-Headlines, Phone-call, Ambalathara, Police seek missing 21 year old woman.
< !- START disable copy paste -->