city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വര്‍ഷങ്ങളോളമായി ഉഡുപ്പിയില്‍ കുടുങ്ങിയ അഷ്‌റഫിന് പോലീസിന്റെ കരുതല്‍ സ്പര്‍ശം

കാസര്‍കോട്: (www.kasargodvartha.com 09.06.2020) വര്‍ഷങ്ങളോളമായി ഉഡുപ്പിയില്‍ കുടുങ്ങിയ അഷ്‌റഫിന് പോലീസിന്റെ കരുതല്‍ സ്പര്‍ശം. ജില്ലാ പോലീസ് ചീഫ് ഡി. ശില്‍പ്പയുടെ ഇടപ്പെടലില്‍ ഉഡുപ്പില്‍ കഴിയുകയായിരുന്ന അഷ്‌റഫിന് ഇപ്പോള്‍ ബന്ധുകളെ കാണാനുള്ള പ്രതീക്ഷയേറുന്നു. ഉഡുപ്പിയിലെ സോഷ്യല്‍ വെല്‍ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഹോസ്റ്റലില്‍ കഴിയുകയായിരുന്ന അഷ്‌റഫിനെ ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡി വൈ എസ് പി ബാലകൃഷ്ണന്റെയും മേല്‍പ്പറമ്പ് സി ഐ ബെന്നിലാലിന്റെയും നേതൃത്വത്തില്‍ ഉഡുപ്പിയില്‍ നിന്ന് ആംബുലന്‍സ് മാര്‍ഗം ദേളി എച്ച് എന്‍ സി ആശുപത്രിയിലെത്തിച്ച് ക്വാറന്റൈനിലാക്കി.

തുടര്‍ന്ന് കോവിഡ് ടെസ്റ്റ് നടത്തി ക്വാറന്റൈന്‍ നടപടി പൂര്‍ത്തിയാക്കി ബന്ധുക്കളെ കണ്ടെത്തുന്നതുവരെ പരവനടുക്കം അഗതിമന്ദിരത്തിലാക്കാനുള്ള നടപടി പോലീസ് സ്വീകരിച്ചതായി മേല്‍പ്പറമ്പ് സി.ഐ ബെന്നിലാല്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. കാസര്‍കോട്ട് നിന്ന് ആംബുലന്‍സ് ഉഡുപ്പിയിലേക്ക് പുറപ്പെടുമ്പോള്‍ മേല്‍പ്പറമ്പ് സ്റ്റേഷനിലെ പോലീസുകാരന്‍ ഗോവിന്ദനും ഒപ്പമുണ്ടായിരുന്നു.

വര്‍ഷങ്ങളോളം ഭാര്യയേയും മക്കളെയും ബന്ധുകളെയും കൈവിട്ട് കഴിയുന്ന അഷ്‌റഫിന്റെ ദുരിതജീവതത്തിന്റെ വിവരങ്ങള്‍ ജില്ല പോലീസ് ചീഫ് ശില്‍പ്പ നേരിട്ടറിഞ്ഞു. അഷ്‌റഫിന്റെ ബന്ധുക്കളെ കണ്ടെത്താനുള്ള പോലീസിന്റെ ഊര്‍ജ്ജിതമായ ശ്രമമാണ് ഇപ്പോള്‍ നടന്നുവരുന്നത്. ഉഡുപ്പിയില്‍ കഴിയുന്ന അഷ്‌റഫിനെ കുറിച്ചുള്ള വിവരങ്ങള്‍ ദിവസങ്ങള്‍ക്ക് മുമ്പ് സോഷ്യല്‍ മീഡിയ വഴി വൈറലായിട്ടും അഷ്‌റഫിന്റെ കുടുംബത്തെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

വര്‍ഷങ്ങളോളമായി ഉഡുപ്പിയില്‍ കുടുങ്ങിയ അഷ്‌റഫിന് പോലീസിന്റെ കരുതല്‍ സ്പര്‍ശം

കാസര്‍കോട് ഭാഷ സംസാരിക്കുന്നതുകൊണ്ടും നാട് കളനാട്, തളങ്കര എന്നും മറ്റും പറയുന്നത് കൊണ്ടുമാണ് കാസര്‍കോട് ജില്ലക്കാരനെന്ന്  മനസ്സിലാക്കിയത്. മക്കള്‍ ലത്വീഫ്, നാസര്‍, ഭാര്യ ജമീല എന്നൊക്കെ പറയുന്നുണ്ടെങ്കിലും കൂടുതല്‍ ഒന്നും വ്യക്തമാവുന്നില്ല. പൊതുപ്രവര്‍ത്തകരായ കെ എസ് സാലി കീഴൂര്‍, ഇല്യാസ്, റഷീദ് ഹാജി എന്നിവര്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തി കൊടുത്തു. ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരം അറിയുന്നവര്‍ മേല്‍പ്പറമ്പ് സി ഐയെയോ താഴെ കാണുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. മൊബെല്‍: 9497947276.

Keywords: Kasaragod, Kerala, news, Top-Headlines, Police, Udupi, Police searching for Ashraf's family
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia