അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രികനായ യുവാവിന് നിമിഷ നേരം കൊണ്ട് രക്ഷാപ്രവര്‍ത്തനം നടത്തി പൊലീസ്
Sep 14, 2020, 17:27 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 14.09.2020) അപകടത്തില്‍ പരിക്കേറ്റ ബൈക്ക് യാത്രക്കാരനായ യുവാവിന് നിമിഷ നേരം കൊണ്ട് രക്ഷകരായി പൊലീസ്.
തിങ്കളാഴ്ച രാവിലെ വെള്ളരിക്കുണ്ട്ടൗണില് നടന്ന വാഹനാപകടത്തില്‍ പരിക്കേറ്റ കൊന്നക്കാട് സ്വദേശി നിധിനിനെയാണ് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ഷിന്റോ ജയരാജ്, അനൂപ്, പ്രദീപ് എന്നിവര്‍ ക്ഷണ നേരം കൊണ്ട് രക്ഷകരായത്.
കൊന്നക്കാട് നിന്നും ബൈക്കില്‍ വെള്ളരിക്കുണ്ടിലേക്കു വരികയായിരുന്ന നിധിനിനു നേരെ തെറ്റായ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു..
കാറിനും ബൈക്കിനും ഇടയില്‍ കുടുങ്ങിയ നിധിനിനെ ഈ സമയം ടൗണില്‍ ഉണ്ടായിരുന്ന വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍മാര്‍ മിന്നല്‍ വേഗത്തിലെത്തി പുറത്തെടുക്കുകയായിരുന്നു.
അപകടത്തില്‍ നിധിനിന് സാരമായി പരിക്കേറ്റു.അപകട വിവരമറിഞ്ഞു വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദനും സ്ഥലത്തെത്തി.
വെള്ളരിക്കുണ്ടില്‍ നിന്നും കൊന്നക്കാട് തിരിയുന്ന ജംഗ്ഷനിലായിരുന്നു അപകടം.തളിപ്പറമ്പ് സ്വദേശി ഓടിച്ച കാറാണ് അപകടം വരുത്തിയത്.
Keywords: Vellarikundu, news, Kerala, Youth, Accident, Kasaragod, Police, Injured, Top-Headlines, police-station, Police rescued Bike Traveler From Accident