കാരുണ്യ പ്രവര്‍ത്തനം കൊണ്ട് വീണ്ടും ജനമനസുകളില്‍ ഇടംപിടിച്ച് ബേക്കല്‍ പോലീസ്; ഇത്തവണ മാതൃകയായത് മത്സ്യത്തൊഴിലാളിക്ക് വീടൊരുക്കി
Jan 8, 2019, 16:05 IST
ബേക്കല്‍: (www.kasargodvartha.com 08.01.2019) കാരുണ്യ പ്രവര്‍ത്തനം കൊണ്ട് വീണ്ടും ജനമനസുകളില്‍ ഇടംപിടിച്ച് ബേക്കല്‍ പോലീസ്. ഇത്തവണ മാതൃകയായത് മത്സ്യത്തൊഴിലാളിക്ക് വീടൊരുക്കിയാണ്. കീഴൂര്‍ കടപ്പുറം താമസിക്കുന്ന മത്സ്യതൊഴിലാളിയായ തിലകന്റെ വര്‍ഷങ്ങളോളം നിര്‍മ്മാണം മുടങ്ങി കിടന്ന വീടു പണി പൂര്‍ത്തിയാക്കാനാണ് കീഴൂര്‍ ഫ്‌ളാഷിന്റെ സഹകരണത്തോടെ ബേക്കല്‍ എസ് ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മുന്നിട്ടിറങ്ങിയത്. കീഴൂര്‍ ജമാഅത്ത് സെക്രട്ടറി യൂസഫ് ഹാജി തിലകന് വീട് നിര്‍മിക്കാനുള്ള തുക കൈമാറി.
നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ഏവര്‍ക്കും ജനപ്രിയമായി മാറിയിരിക്കുകയാണ് ബേക്കല്‍ ജനമൈത്രി പോലീസ്. ജില്ലയില്‍ തന്നെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനുകളിലൊന്നായി ബേക്കല്‍ പോലീസ് തലയുയര്‍ത്തി നില്‍ക്കുന്നു. പോലീസ് സേനക്ക് തന്നെ അഭിമാനമായി തീര്‍ന്ന രീതിയില്‍ കാരുണ്യ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങുന്ന ബേക്കല്‍ എസ് ഐയും സംഘവും ഏവര്‍ക്കും മാതൃകയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഏതൊരാളുടെയും എന്തു പ്രശ്‌നമാവുമാവട്ടെ ബേക്കല്‍ പോലീസില്‍ അതിനുള്ള പരിഹാരമുണ്ടാകും. നേരത്തെയും വീടില്ലാത്തവര്‍ക്ക് വീടൊരുക്കിയും കുടിവെള്ളമില്ലാത്തവര്‍ക്ക് കുടിവെള്ളമെത്തിച്ചും നിരവധി കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ നടത്തിക്കൊടുത്തിരുന്നു.
തുക കൈമാറ്റ ചടങ്ങില്‍ ബേക്കല്‍ ജനമൈത്രി സി ആര്‍ ഒ ഗംഗാധരന്‍, പി ആര്‍ ഒ മനോജ്, ജനമൈത്രി സമിതി അംഗം കെ എസ് സാലി കീഴൂര്‍, വിജയന്‍ കീഴൂര്‍ എന്നിവര്‍ പങ്കെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Bekal, Top-Headlines, Police, Police officer's helping hands for poor
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Bekal, Top-Headlines, Police, Police officer's helping hands for poor
< !- START disable copy paste -->