പോലീസിന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് ജീപ്പ് ഓട്ടോയിലിടിച്ചു, ഓട്ടോ ഡോക്ടറുടെ കാറിലിടിച്ചു; അപകടത്തിനിടയാക്കിയ പോലീസ് ജീപ്പ് നിര്‍ത്താതെ ഓടിച്ചുപോയി
Dec 6, 2017, 19:16 IST
കാസര്‍കോട്: (www.kasargodvartha.com 06.12.2017) പോലീസിന്റെ ഫ്‌ളൈയിംഗ് സ്‌ക്വാഡ് ജീപ്പ് ഓട്ടോയുടെ പിന്നിലിടിച്ചതിനെ തുടര്‍ന്ന് ഓട്ടോ എതിരെ വന്ന ഡോക്ടറുടെ കാറിലിടിച്ചു. അപകടത്തിനിടയാക്കിയ പോലീസ് ജീപ്പ് നിര്‍ത്താതെ ഓടിച്ചുപോയി. ബുധനാഴ്ച വൈകീട്ട് 6.30 മണിയോടെ തായലങ്ങാടി പള്ളിക്ക് സമീപമാണ് അപകടം. റെയില്‍വെ സ്റ്റേഷന്‍ ഭാഗത്ത് നിന്നും ഓടിച്ചുവന്ന ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ ജീപ്പ് ആണ് അപകടം വരുത്തിയത്.
നെല്ലിക്കട്ടയിലെ ഹാരിസിന്റെ ഓട്ടോയും നഗരത്തിലെ ഒരു ഡോക്ടറുടെ കാറുമാണ് അപകടത്തില്‍ പെട്ടത്. സംഭവം കണ്ട് നാട്ടുകാര്‍ തടിച്ചുകൂടിയതോടെ ജീപ്പ് കുറച്ചകലെ നിര്‍ത്തുന്നതായി സൂചന നല്‍കിയ ശേഷം പിന്നീട് ഓടിച്ചുപോവുകയായിരുന്നു. വിവരമറിഞ്ഞ് കാസര്‍കോട് ടൗൺ എസ് ഐ അജിത്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസം ബ്രേക്ക് ഡൗണ്‍ ആയതിനെ തുടര്‍ന്ന് ഫ്‌ളൈയിംഗ് സ്‌ക്വാഡിന്റെ ജീപ്പ് വര്‍ക്ക്‌ഷോപ്പില്‍ വെച്ചിരുന്നു. പോലീസ് യൂണിഫോം ഇല്ലാത്ത ഒരാളാണ് ജീപ്പ് ഓടിച്ചിരുന്നതെന്നും അത് കൊണ്ട് തന്നെ വര്‍ക്ക് ഷോപ്പിലുണ്ടായിരുന്ന ജീപ്പാണോ അതല്ല പോലീസ് ഓടിച്ച ജീപ്പ് ആണോ അപകടം വരുത്തിയതെന്ന് അന്വേഷിച്ചുവരികയാണെന്ന് എസ് ഐ അജിത്കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
Keywords: Kerala, kasaragod, Police, Accident, Jeep, Car, Autorikshaw, Thayalangadi, Top-Headlines, Police jeep in accident