Police Chief | കാസർകോട് ജില്ലാ പൊലീസ് മേധാവിയായി പി ബിജോയ് ചുമതലയേറ്റു
Nov 20, 2023, 16:20 IST
കാസർകോട്: (KasargodVartha) ജില്ലാ പൊലീസ് മേധാവിയായി പി ബിജോയ് ചുമതലയേറ്റു. സ്ഥലം മാറിപ്പോകുന്ന ഡോ. വൈഭവ് സക്സേന ബൊക നൽകി പുതിയ എസ് പിയെ സ്വീകരിച്ചു. 2009ൽ കാസർകോട് ഡി വൈ എസ് പി ആയി എട്ട് മാസത്തോളം പി ബിജോയ് ജോലി ചെയ്തിരുന്നു. 1996ൽ പൊലീസ് സേനയുടെ ഭാഗമായ ഇദ്ദേഹം മഞ്ചേശ്വരം എസ്ഐയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
2018ൽ രാഷ്ട്രപതിയുടെ പൊലീസ് മെഡൽ നേടിയ മികച്ച ഉദ്യോഗസ്ഥനായിരുന്നു. 2015ൽ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും 2005ൽ കൊസോവോയിൽ ഡെപ്യൂടേഷനിൽ ഐക്യരാഷ്ട്രസംഘടനയുടെ ഉദ്യോഗസ്ഥനായി പീസ് കീപിങ് ഫോഴ്സിന്റെ ചുമതലയും വഹിച്ചിരുന്നു.
മുൻ എസ് പി വൈഭവ് സക്സേന എറണാകുളം റൂറൽ പൊലീസ് മേധാവിയായാണ് സ്ഥലം മാറിപ്പോകുന്നത്. പുതിയ എസ് പി ചുമതല ഏൽക്കുന്ന സമയത്ത് കാസർകോട് ഡി വൈ എസ് പി പി കെ സുധാകരൻ, കാഞ്ഞങ്ങാട് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പി പി മനോജ്, സ്പെഷ്യൽ മൊബൈൽ സ്ക്വാഡ് (എസ് എം എസ്) ഡി വൈ എസ് പി എ സതീഷ് കുമാർ തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സന്നിഹിതരായിരുന്നു.
Keywords: Kasaragod,District,Police,Taken,Charge,station,join,chief,Ips,P bijoy P Bijoy taken charge as Kasaragod district police chief< !- START disable copy paste -->