city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസർകോട്ടെ മുഴുവൻ ചെക് പോസ്റ്റുകളിലും പൊലീസ് പരിശോധന കർശനമാക്കും; ഹാർബറുകൾ അടച്ചിടും; മീൻ പിടുത്തം പാടില്ല

കാസർകോട്: (www.kasargodvartha.com 16.05.2021) ജില്ലയിലെ മുഴുവൻ ചെക് പോസ്റ്റുകളിലും പൊലീസ് പരിശോധന കർശനമാക്കാൻ കൊറോണ കോർ കമിറ്റി യോഗത്തിൽ തീരുമാനിച്ചു. ഹാർബറുകൾ അടച്ചിടും. മീൻ പിടുത്തം അനുവദിക്കില്ല.

കാസർകോട്ടെ മുഴുവൻ ചെക് പോസ്റ്റുകളിലും പൊലീസ് പരിശോധന കർശനമാക്കും; ഹാർബറുകൾ അടച്ചിടും; മീൻ പിടുത്തം പാടില്ല


മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ജോലി തടസപ്പെടുത്തില്ല. പരമാവധി അഞ്ച് തൊഴിലാളികളെ മാത്രമേ ഒരു പ്രവൃത്തിയിൽ ഒരു സ്ഥലത്ത് വിനിയോഗിക്കാൻ പാടുള്ളൂ. ബീഡി തൊഴിലാളികളുടെ ജോലി തടസപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തും.

സർകാർ നിർമാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി തീർപ്പാക്കും. പ്രവൃത്തി തടസപെടുന്നില്ലെന്ന് ഉറപ്പുവരുത്തും. ജില്ലയിലെ ആറ് ബ്ലോക് പഞ്ചായത്തുകളിലേക്ക് അനുവദിച്ച ആംബുലൻസുകളുടെ പ്രവർത്തനം നടപ്പിലാക്കും. അതിഥി തൊഴിലാളികൾക്കുള്ള കിറ്റ് അടിയന്തിരമായി വിതരണം ചെയ്യും. അവരുടെ പേര്, വിലാസം, ഫോൺ നമ്പർ, ആധാർ നമ്പർ എന്നിവ ശേഖരിക്കും.

മന്ത്രി ഇ ചന്ദ്രശേഖരൻ, കലക്ടർ ഡോ. ഡി സജിത് ബാബു, ജില്ലാതല കോർ കമിറ്റി അംഗങ്ങൾ പങ്കെടുത്തു.

Keywords: Kasaragod, Kerala, News, Corona, Lockdown, Police, Fish-market, Fishermen, Job, Government, Panchayath, E.Chandrashekharan, District Collector, Top-Headlines, Police checks will be tightened at all check posts in Kasargod; Harbors will be closed; Fishing is not allowed.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia