city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Minor Drivers | കാസർകോട്ട് കുട്ടി ഡ്രൈവർമാർ കൂട്ടത്തോടെ പിടിയിൽ; രക്ഷാകർത്താക്കൾക്കെതിരെ കേസ്!

കാസർകോട്: (KasargodVartha) ജില്ലയിൽ കുട്ടി ഡ്രൈവർമാർ കൂട്ടത്തോടെ പിടിയിൽ. ഇതേ തുടർന്ന് രക്ഷാകർത്താക്കൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് അപകടകരമാം വിധം വാഹനം ഓടിക്കാൻ കൊടുത്ത രക്ഷിതാക്കളായ വാഹന ഉടമകൾക്കെതിരെയാണ് പൊലീസ് നടപടി. പഴയ ചൂരി റോഡിൽ വാഹന പരിശോധനക്കിടെ സ്‌കൂടറുമായി പോയ കൗമാരക്കാരനെ ഇൻസ്പെക്ടർ പി അനൂപും സംഘവും പിടികൂടി. വാഹന ഉടമയായ എ മുഹമ്മദ് നവാസ് എന്നയാൾക്കെതിരെ കേസെടുത്തു.
    
Minor Drivers | കാസർകോട്ട് കുട്ടി ഡ്രൈവർമാർ കൂട്ടത്തോടെ പിടിയിൽ; രക്ഷാകർത്താക്കൾക്കെതിരെ കേസ്!

മഞ്ചേശ്വരത്ത് രണ്ട് കൗമാരക്കാരെ പൊലീസ് പിടികൂടി. ബായിക്കട്ട പൈവളിഗെയിൽ വാഹന പരിശോധനക്കിടെ സ്‌കൂടർ ഓടിച്ച കുട്ടിയെ എസ്ഐ കെ കെ നിഖിലും സംഘവുമാണ് പിടികൂടിയത്. വാഹന ഉടമയായ 34കാരിക്കെതിരെ കേസെടുത്തു. കുഞ്ചത്തൂർ തട്ടുകടക്ക് സമീപം വെച്ച് വാഹന പരിശോധനക്കിടെ സ്‌കൂടറുമായി എത്തിയ കൗമാരക്കാരനെയും എസ്ഐ കെ കെ നിഖിലും സംഘവും പിടികൂടി. വാഹന ഉടമയായ 47കാരിക്കെതിരെയും കേസെടുത്തു.

Minor Drivers | കാസർകോട്ട് കുട്ടി ഡ്രൈവർമാർ കൂട്ടത്തോടെ പിടിയിൽ; രക്ഷാകർത്താക്കൾക്കെതിരെ കേസ്!

മേൽപറമ്പിലും സമാന സംഭവമുണ്ടായി. പൊയിനാച്ചിയിൽ വാഹന പരിശോധന നടത്തുന്നതിനിടെ ബൈകുമായി എത്തിയ കൗമാരക്കാരനെ എസ്ഐ ഇ വി അബ്ദുർ റഹ്‍മാനും സംഘവുമാൻ പിടികൂടിയത്.

വാഹനം കസ്റ്റഡിയിലെടുത്ത പൊലീസ് വാഹന ഉടമയായ അഫ്രീദി (21) എന്ന യുവാവിനെതിരെ കേസെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.

Keywords: News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Police FIR,  Police booked, Police booked parents of underage drivers. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia