city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Police Attacked | യുവവ്യാപാരിയെ പൊലീസ് തല്ലിച്ചതച്ചതായി പരാതി; 'തലയ്ക്കടക്കം പരുക്കേറ്റ് ചികിത്സയിൽ'; പ്രതിഷേധവുമായി വ്യപാരികൾ

കുമ്പള: (KasargodVartha) യുവവ്യപാരിയെ പൊലീസ് തല്ലിച്ചതച്ചതായി ആരോപണം. പൊലീസിന്റെ ലാതിയേറ്റ് തലയ്ക്ക് ഗുരുതരമായ പരുക്ക് പറ്റിയതായും വ്യാപാരികൾ പറഞ്ഞു. സാമൂഹ്യ പ്രവർത്തകനും, ഒബർള കോംപ്ലക്സിലെ പാദരക്ഷ കട ഉടമയുമായ മുഹമ്മദ് സാഹിദ് (22) ആണ് കുമ്പള സഹകരണാശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.

Police Attacked | യുവവ്യാപാരിയെ പൊലീസ് തല്ലിച്ചതച്ചതായി പരാതി; 'തലയ്ക്കടക്കം പരുക്കേറ്റ് ചികിത്സയിൽ'; പ്രതിഷേധവുമായി വ്യപാരികൾ

ബുധനാഴ്ച രാത്രി കുമ്പള കണിപുര ശ്രീ ഗോപാലകൃഷ്ണ ക്ഷേത്ര മഹോത്സവത്തിന്റെ വെടിക്കെട്ട് കഴിഞ്ഞ ഉടനെ കടയടക്കുന്നതിനിടയിൽ മൂന്ന് പൊലീസുകാർ വന്ന് ഒരു കാരണവുമില്ലാതെ തലങ്ങും, വിലങ്ങും ലാതി കൊണ്ട് അടിക്കുകയായിരുന്നുവെന്ന് വ്യാപാരികൾ പറയുന്നു. മൊബൈൽ ഫോൺ പൊലീസ് പിടിച്ച് പറ്റിയതായും ആരോപണമുണ്ട്.

വിഷയം വ്യാപാരികൾക്കിടയിൽ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. ആരോപണ വിധേയരായ പൊലീസുകാർക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. അല്ലാത്തപക്ഷം പൊലീസ് സ്റ്റേഷൻ മാർച് ഉൾപ്പെടെ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ് വ്യാപാരികൾ.

Police Attacked | യുവവ്യാപാരിയെ പൊലീസ് തല്ലിച്ചതച്ചതായി പരാതി; 'തലയ്ക്കടക്കം പരുക്കേറ്റ് ചികിത്സയിൽ'; പ്രതിഷേധവുമായി വ്യപാരികൾ

Keywords: News, Kerala, Kasaragod, Kumbla, Police, Malayalam News, Merchant, Hospital, Treatment, Police Station, March, Police allegedly attacked merchant in Kumbla.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia