Vande Bharat | 'മംഗ്ളുറു-തിരുവനന്തപുരം വന്ദേ ഭാരത് സർവീസ് മാർച് 12 മുതൽ'; പ്രധാനമന്ത്രി ഉദ്ഘാടനം നിർവഹിക്കും
Mar 10, 2024, 13:30 IST
മംഗ്ളുറു: (KasargodVartha) കാസർകോട്-തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 20631/632) മംഗ്ളുറു സെൻട്രലിലേക്ക് നീട്ടിയതിന്റെ ഉദ്ഘാടനം മാർച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കുമെന്ന് റിപോർട്. രാവിലെ എട്ട് മണിക്ക് മംഗ്ളുറു സെൻട്രൽ സ്റ്റേഷനിൽ വീഡിയോ കോൺഫറൻസിലൂടെ പ്രധാനമന്ത്രി പച്ചക്കൊടി കാണിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
പുതിയ ടൈംടേബിൾ അനുസരിച്ച്, ഈ ട്രെയിൻ മംഗ്ളുറു സെൻട്രലിൽ നിന്ന് രാവിലെ 6.15 ന് പുറപ്പെട്ട് ഉച്ചയ്ക്ക് ശേഷം 3.05 ന് തിരുവനന്തപുരത്ത് എത്തിച്ചേരും. കാസർകോട് രാവിലെ 6.57നാണ് എത്തുക. മടക്കയാത്രയിൽ, തിരുവനന്തപുരത്ത് നിന്ന് വൈകീട്ട് 4.05 ന് പുറപ്പെട്ട് കാസർകോട് രാത്രി 11.45 നും മംഗ്ളൂറിൽ 12.40 നും എത്തിച്ചേരും. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ് ദിവസവും സർവീസ് നടത്തും.
മംഗ്ളുറു സെൻട്രൽ-തിരുവനന്തപുരം വന്ദേ ഭാരത് ഒമ്പത് സ്റ്റോപുകളോടെ 574 കിലോമീറ്റർ സഞ്ചരിക്കാൻ 8.5 മണിക്കൂർ (ശരാശരി വേഗത 71 കിലോമീറ്റർ) എടുക്കുമ്പോൾ, തിരുവനന്തപുരം-മംഗ്ളുറു വന്ദേ ഭാരത് അതേ ദൂരം പിന്നിടാൻ 8.35 മണിക്കൂർ (ശരാശരി വേഗത 73 കിലോമീറ്റർ) എടുക്കും. ഈ റൂടിലെ മറ്റ് എക്സ്പ്രസ് ട്രെയിനുകൾ ഇപ്പോൾ 13 മുതൽ 14 മണിക്കൂർ വരെയാണ് ദൂരം താണ്ടാൻ എടുക്കുന്നത്.
നേരത്തെ ദക്ഷിണ കന്നഡ എംപിയും ബിജെപി നേതാവുമായ നളിൻ കുമാർ കട്ടീൽ കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരത് മംഗ്ളൂറിലേക്ക് നീട്ടണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. കലബുറഗി-ബെംഗ്ളുറു, ബെംഗ്ളുറു- ചെന്നൈ വന്ദേ ഭാരത് അടക്കം നിരവധി ട്രെയിനുകളും മാർച് 12ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും.