city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mann Ki Baat | 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ മികച്ച ഉദാഹരണമാണ് ഛത് പൂജയെന്ന് മൻ കി ബാതിൽ നരേന്ദ്ര മോഡി; 'വിദ്യാർഥി ശക്തി ഇൻഡ്യയെ ശക്തമാക്കുന്നു'; കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ന്യൂഡെൽഹി:  (www.kasargodvartha.com) ഛത് പൂജ 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ മഹത്തായ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഛത് പൂജയോടനുബന്ധിച്ച്  പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാതിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സൂര്യനെ ആരാധിക്കുന്ന മഹത്തായ ഉത്സവം രാജ്യത്തിന്റെ പല ഭാഗങ്ങളിലും ആഘോഷിക്കുന്നു, ഛത് പൂജ എല്ലാവർക്കും ഐശ്വര്യവും നന്മയും നൽകി അനുഗ്രഹിക്കട്ടെയെന്ന് ഞാൻ പ്രാർഥിക്കുന്നു, അദ്ദേഹം പറഞ്ഞു.              

Mann Ki Baat | 'ഏക് ഭാരത്, ശ്രേഷ്ഠ ഭാരത്' എന്നതിന്റെ മികച്ച ഉദാഹരണമാണ് ഛത് പൂജയെന്ന് മൻ കി ബാതിൽ നരേന്ദ്ര മോഡി; 'വിദ്യാർഥി  ശക്തി ഇൻഡ്യയെ ശക്തമാക്കുന്നു'; കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ലോകം മുഴുവൻ ഭാവി കാണുന്ന വിഷയമാണ് സൗരോർജമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇൻഡ്യയെ സംബന്ധിച്ചിടത്തോളം, സൂര്യദേവൻ നൂറ്റാണ്ടുകളായി ആരാധിക്കപ്പെടുന്നത് മാത്രമല്ല, നമ്മുടെ ജീവിതരീതിയുടെ ശ്രദ്ധാകേന്ദ്രവുമാണ്. ഇന്ന്, ഇൻഡ്യ പരമ്പരാഗത അനുഭവങ്ങളെ ആധുനിക ശാസ്ത്രവുമായി സംയോജിപ്പിക്കുകയാണെന്നും സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഏറ്റവും വലിയ രാജ്യമായി മാറിയെന്നും മോഡി കൂട്ടിച്ചേർത്തു. സൗരോർജം രാജ്യത്തെ പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും ജീവിതത്തെ എങ്ങനെ മാറ്റിമറിക്കുന്നു എന്നത്  പഠന വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗുജറാതിലെ മൊധേര ഗ്രാമത്തിൽ മിക്കവാറും എല്ലാ വീടുകളും അവരുടെ വൈദ്യുതി ആവശ്യങ്ങൾ നിറവേറ്റാൻ സൗരോർജം ഉപയോഗിക്കുന്നു. അവിടെയുള്ള ആളുകൾ സൗരോർജം വഴി വൈദ്യുതി ഉപയോഗിക്കുക മാത്രമല്ല, അതിൽ നിന്ന് വരുമാനം നേടുകയും ചെയ്യുന്നു. സൗരോർജ മേഖലയിലും ബഹിരാകാശ മേഖലയിലും ഇൻഡ്യ അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

'ഇൻഡ്യ ബഹിരാകാശ മേഖലയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. ലോകം മുഴുവൻ, ഇന്ന് ഇൻഡ്യയുടെ നേട്ടങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ്. ബഹിരാകാശ മേഖല ഇൻഡ്യയുടെ യുവാക്കൾക്കായി തുറന്നുകൊടുത്തതിന് ശേഷം വിപ്ലവകരമായ മാറ്റങ്ങൾ അതിൽ വന്നുതുടങ്ങി. ഇൻഡ്യൻ വ്യവസായങ്ങളും സ്റ്റാർടപുകളും ഈ മേഖലയിൽ പുതിയ കണ്ടുപിടുത്തങ്ങളും സാങ്കേതികവിദ്യകളും കൊണ്ടുവരുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഇൻഡ്യയെ ശക്തമാക്കുന്നതിന്റെ അടിസ്ഥാനം വിദ്യാർഥി ശക്തിയാണ്, വരും വർഷങ്ങളിൽ ഇൻഡ്യയെ പുതിയ ഉയരങ്ങളിലെത്തിക്കുന്നത് ഇന്നത്തെ യുവാക്കളാണ്', പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

'വരും ദിവസങ്ങളിൽ പല സംസ്ഥാനങ്ങളും അവരുടെ സംസ്ഥാന രൂപീകരണ ദിനം ആഘോഷിക്കും. ആന്ധ്രാപ്രദേശ് അതിന്റെ സ്ഥാപക ദിനം ആഘോഷിക്കും. കേരള പിറവി ആഘോഷിക്കും. കർണാടക രാജ്യോത്സവം ആഘോഷിക്കും. ഈ സംസ്ഥാനങ്ങളിലെ ജനങ്ങൾക്ക് ഞാൻ എന്റെ ആശംസകൾ അറിയിക്കുന്നു', അദ്ദേഹം പറഞ്ഞു. 

Keywords: PM Modi on Mann Ki Baat: Chhath Festival is great example of Ek Bharat, Shrestha Bharat, New Delhi,news,Top-Headlines,Narendra-Modi,Prime Minister,Festival.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia