city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Obituary | പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകർന്നുവീണ് സൂപർവൈസർ മരിച്ചു

കുമ്പള: (www.kasargodvartha.com) പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകർന്നുവീണ് സൂപർവൈസർ മരിച്ചു. പയ്യന്നൂർ കേളോത്ത് സ്വദേശി അബ്ദുർ റഊഫ് (55) ആണ് മരിച്ചത്. കുമ്പള അനന്തപുരത്തെ മൊണാർക് പ്ലൈവുഡ് ഫാക്ടറിയിലാണ് അപകടമുണ്ടായത്. തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം.

Obituary | പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകർന്നുവീണ് സൂപർവൈസർ മരിച്ചു

വർഷങ്ങളായി പ്രവർത്തിക്കുന്ന പ്ലൈവുഡ് ഫാക്ടറിയിൽ നവീകരണം നടന്നുവരികയായിരുന്നു. ഇവിടെ നിർമിച്ച കോൺക്രീറ്റ് സ്ലാബാണ് പെട്ടെന്ന് തകർന്നുവീണത്. സ്ലാബ് തലയിലേക്ക് പതിച്ചതിനെ തുടർന്ന് റഊഫ് സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. വിവരമറിഞ്ഞ് കുമ്പള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Obituary | പ്ലൈവുഡ് ഫാക്ടറിയുടെ സ്ലാബ് തകർന്നുവീണ് സൂപർവൈസർ മരിച്ചു

Keywords: News, Kerala, Kumbla, Died, Tragedy, Police, Factory, Dead Body, Hospital, Police, Investigation,  Plywood factory slab collapsed and supervisor died.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia