വീട്ടുകാര്‍ക്ക് കത്തെഴുതി വെച്ച് കാമുകനൊപ്പം പോയ പ്ലസ് ടു വിദ്യാര്‍ത്ഥിനി തൃശൂരിലുള്ളതായി സൂചന
Jun 7, 2018, 08:40 IST
വെള്ളരിക്കുണ്ട്: (www.kasargodvartha.com 07.06.2018) വീട്ടുകാര്‍ക്ക് കത്തെഴുതി വെച്ച് കാമുകനൊപ്പം പോയ പ്ലസ് ടു വിദ്യാര്‍ത്ഥിനി തൃശൂരിലുള്ളതായി സൂചന. വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വിദ്യാര്‍ത്ഥിനി തിങ്കളാഴ്ച രാവിലെയാണ് തന്നെ അന്വേഷിക്കേണ്ടതില്ലെന്നും ഇഷ്ടപ്രകാരം വീടുവിട്ട് പോകുന്നതാണെന്നും എഴുത്ത് എഴുതിവെച്ച് വീട്ടില്‍ നിന്നും മുങ്ങിയത്.
അച്ഛനും അമ്മയും ജോലിക്കു പോയ സമയത്തായിരുന്നു വിദ്യാര്‍ത്ഥിനി വീടുവിട്ടത്. ബന്ധുക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടയില്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ഫോണ്‍ തൃശൂര്‍ റെയ്ഞ്ച് പരിധിയിലാണെന്ന് കണ്ടെത്തി. പോലീസ് നടത്തിയ അന്വേഷണത്തില്‍ പ്ലാത്തിക്കര സ്വദേശിയായ ഒരു യുവാവിനോടൊപ്പം ഒളിച്ചോടിയതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
യുവാവും പെണ്‍കുട്ടിയും തൃശൂരില്‍ ഉണ്ടെന്ന സൂചനയെ തുടര്‍ന്ന് വെള്ളരിക്കുണ്ട് പോലീസ് പെണ്‍കുട്ടിയെ കണ്ടെത്താനായി തൃശൂരിലേക്ക് പോയിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Student, Vellarikundu, Missing, Police, complaint, case, Investigation, Top-Headlines, Plus two student's missing; Mobile traced in Thrissur
< !- START disable copy paste -->