city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈകിൽ ഓടോ റിക്ഷയിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു; കൂട്ടുകാരന് പരിക്ക്

പടന്ന: (www.kasargodvartha.com 17.03.2021) ബൈകിൽ ഓടോ റിക്ഷയിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു. വലിയ പറമ്പ പടന്ന കടപ്പുറത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ഉദിനൂർ ഹയർ സെകൻഡറി സ്കൂളിലെ വിദ്യാർഥി പാണ്ട്യാല വളപ്പിൽ താമസിക്കുന്ന സുമൈദ്‌ (18) ആണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന വലിയപറമ്പ സ്വദേശി ഫർഹാദിനെ പരിക്കുകളോടെ കണ്ണൂർ കൊയിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബൈകിൽ ഓടോ റിക്ഷയിടിച്ച് പ്ലസ്ടു വിദ്യാർഥി മരിച്ചു; കൂട്ടുകാരന് പരിക്ക്


വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബൈകിൽ ഓടോറിക്ഷ ഇടിച്ച് സുമൈദ് തൽക്ഷണം മരണപ്പെടുകയായിരുന്നു. പാണ്ഡ്യലയിലെ മുഹമ്മദ്കുഞ്ഞി - കെ പി സുബൈദ ദമ്പതികളുടെ മകനാണ് മരിച്ച സുമൈദ്‌. ചന്തേര പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

Keywords:  Kerala, News, Padanna, Accident, Accidental Death, Top-Headlines, Student, Injured, Bike, Auto, Plus Two student died after his bike collided with an auto-rickshaw.

< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia