city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Pinhole Intervention | കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോ. മുഹമ്മദ് റഫീഖിന് കാസർകോട് അരമന ആശുപത്രിയിൽ ഉജ്വല സ്വീകരണം; 'പിൻഹോൾ ഇന്റെർവെൻഷൻ' ചികിത്സ തുടങ്ങി

കാസർകോട്: (www.kasargodvartha.com) ഉത്തര കേരളത്തിലെ പ്രശസ്ത ഇന്റർവെൻഷനിസ്റ്റും ആസ്റ്റർ മിംസിലെ ഡോക്ടറുമായ പി കെ മുഹമ്മദ് റഫീഖിന് കാസർകോട് അരമന ആശുപത്രിയിൽ ഉജ്വല സ്വീകരണം. അതിനൂതന 'പിൻഹോൾ ഇന്റെർവെൻഷൻ' ചികിത്സയ്ക്കുള്ള ആസ്റ്ററിന്റെ സേവനം അരമന ആശുപത്രിയിൽ തുടക്കം കുറിക്കാൻ എത്തിയതായിരുന്നു അദ്ദേഹം.

Pinhole Intervention | കോഴിക്കോട് ആസ്റ്റർ മിംസിലെ ഡോ. മുഹമ്മദ് റഫീഖിന് കാസർകോട് അരമന ആശുപത്രിയിൽ ഉജ്വല സ്വീകരണം; 'പിൻഹോൾ ഇന്റെർവെൻഷൻ' ചികിത്സ തുടങ്ങി

സ്ത്രീകളെ ബുദ്ധിമുട്ടിക്കുന്ന രോഗങ്ങളായ ഗർഭാശയ മുഴകൾ, തൈറോയ്ഡ്, മാറിലെ മുഴകൾ എന്നിവ ശസ്ത്രക്രിയ ഇല്ലാതെ നീക്കം ചെയ്യുന്നതിനുള്ള നൂതന ചികിത്സാ രീതിയാണ് പിൻഹോൾ ഇന്റെർവെൻഷൻ. കൂടാതെ വെരികോസ് വെയ്ൻ ഗ്ലൂ തെറാപി, പ്രോസ്‌റ്റേറ്റ് വീക്കത്തിന് ചികിത്സ, മരുന്നില്ലാതെ രക്തസമ്മർദം കുറക്കുന്ന റീനൽ ഡിനെർവേഷൻ തെറാപി തുടങ്ങിയ ചികിത്സയും പിൻഹോൾ ഇന്റർവെൻഷനിലൂടെ നിർവഹിക്കാവുന്നതാണ്.

ഈ മേഖലയിൽ വൈദഗ്ധ്യമുള്ള ഡോക്ടറാണ് മുഹമ്മദ് റഫീഖ്. ന്യൂറോളജി, ക്ലിനികൽ ഇമേജിംഗ് ആൻഡ് ഇന്റർവെൻഷനൽ റേഡിയോളജിയിൽ സ്പെഷ്യലിസ്റ്റായ അദ്ദേഹം എംബിബിഎസ്, എംഡി, ഡിഎംആർഡി, പിഡിസിസി (ഇന്റർവെൻഷണൽ വാസ്കുലർ & ന്യൂറോറഡിയോളജി) എന്നിങ്ങനെ ബിരുദങ്ങൾ നേടിയിട്ടുണ്ട്. ന്യൂറോ ഇന്റർവെൻഷൻ സീനിയർ കൺസൾടന്റായി സേവനം അനുഷ്ഠിച്ച് വരികയാണ്.

ആസ്റ്റർ ഇൻഡ്യ വൈസ് പ്രസിഡന്റ് ഫർഹാൻ യാസീന്റെ ഇടപെടലാണ് പല ഘട്ടങ്ങളിലായി കാസർകോട്ട് അരമന ആശുപത്രിയുമായി സഹകരിച്ച് വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കാൻ നിമിത്തമായത്. ആസ്റ്റർ ചെയർമാൻ ഡോ. ആസാദ് മൂപ്പൻ, അരമന ആശുപത്രി ചെയർമാനായിരുന്ന പരേതനായ ഡോ. സകരിയ്യയുമായി ഉണ്ടാക്കിയ ധാരണയിൻ മേലാണ് ഏതാനും വർഷങ്ങൾക്ക് മുമ്പ് ആസ്റ്ററിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം കാസർകോട്ട് അരമനയിൽ തുടക്കം കുറിച്ചത്. 

ഡോക്ടർമാരുടെ സ്തുത്യർഹമായ സേവനം പലപ്പോഴും പല ആപത്ഘട്ടങ്ങളിലും കാസർകോട്ടെ രോഗികൾക്ക് തുണയായിട്ടുണ്ട്. ജോലിത്തിരക്കുകൾക്കിടയിലും സമയം മാറ്റിവച്ച് ഡോക്ടർമാർ ഇവിടെ എത്തുന്നത് കാസർകോട്ടുകാർ നൽകുന്ന സ്നേഹവും പരിഗണനയും കൊണ്ടാണെന്ന് ഫർഹാൻ യാസീൻ പറഞ്ഞു.

അരമന ആശുപത്രി ഹാർട്സ് സെന്റർ മാനജിങ് ഡയറക്ടറും പ്രശസ്ത ഹൃദ്‌രോഗ വിദഗ്ധനുമായ ഡോ. അബ്ദുൽ മൻസൂർ ബൊകെ നൽകി ഡോ. മുഹമ്മദ് റഫീഖിനെ സ്വീകരിച്ചു. കോഴിക്കോട് ആസ്റ്റർ മിംസ് ഓപറേഷൻ മാനജർ യു കെ ശംജിത്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂടീവ് കെ എസ് നിതിൻ, അരമന ആശുപത്രി സിഇഒ ധൻരാജ് കുമാർ, ആസ്റ്റർ മിംസ് കണ്ണൂർ സീനിയർ ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂടീവ് മസ്ഊദ് ചെമനാട്, ബിസിനസ് ഡെവലപ്മെന്റ് എക്സിക്യൂടീവ് അഖിൽ പാക്കം, പൊതുപ്രവർത്തകൻ നസീർ കുമ്പള എന്നിവർ സംബന്ധിച്ചു. ഡോക്ടർ മുഹമ്മദ് റഫീഖിന്റെ ബുകിങ്ങിന് വിളിക്കേണ്ട നമ്പർ: 7594002324.

Keywords: Health, Treatment, Aramana Hospital, Aster MIMS, Pinhole Intervention, Lifestyle, Doctor, Kasaragod, Calicut, 'Pinhole Intervention' started at Kasaragod Aramana Hospital.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia